Skip to main content

കോട്ടയം ജില്ലാ നിയമ സേവന അതോറിറ്റിക്ക് മികവിന് പുരസ്കാരം

 

- സോജാ  ബേബി കേരളത്തിലെ ഏറ്റവും മികച്ച പാരാലീഗൽ വോളന്റീയർ

കോട്ടയം: കേരള സംസ്ഥാന നിയമ സേവന അതോറിറ്റി 2022 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  മികച്ച പ്രവർത്തനം കാഴ്ച വച്ചതിനുള്ള പുരസ്‌കാരങ്ങൾ കെൽസ എക്സിക്യൂട്ടീവ് ചെയർമാനും ഹൈ കോടതി ജഡ്ജിയുമായ ജസ്റ്റിസ്‌ കെ. വിനോദ്ചന്ദ്രൻ സമ്മാനിച്ചു. കോട്ടയം ജില്ല നിയമ സേവന അതോറിറ്റിക്കു കേരളത്തിലെ മികച്ച മൂന്നാമത്തെ നിയമ സേവന അതോറിറ്റിക്കുള്ള അവാർഡ് ലഭിച്ചു . മികച്ച പ്രവർത്തനം കാഴ്ച വച്ച കാഞ്ഞിരപ്പള്ളി താലൂക്ക് നിയമസേവന കമ്മിറ്റിയിലെ സോജാ  ബേബി യെ കേരളത്തിലെ ഏറ്റവും മികച്ച പാരാലീഗൽ വോളന്റീയർ ആയി തിരഞ്ഞെടുത്തു. അവാർഡുകൾ കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ നിയമ സേവന അതോറിറ്റി ചെയർ മാനുമായ എൻ. ഹരികുമാർ,  സെക്രട്ടറി എസ്. സുധീഷ്കുമാർ എന്നിവർ ഏറ്റുവാങ്ങി.  ട്രാൻസ്ജെണ്ടർ സമൂഹത്തിനായി നടത്തിയ പ്രവർത്തനങ്ങളാണ് ജില്ല നിയമസേവന അതോറിറ്റിയെ അവാർഡിന് അർഹമാക്കിയത്.കേരള ഹൈക്കോടടതി  ഓഡിറ്റോറിയത്തിൽ  നടന്ന യോഗത്തിലാണ്  അവാർഡുകൾ പ്രഖ്യാപിച്ചത്. കെൽസ മെമ്പർ സെക്രട്ടറിയും ജില്ല ജഡ്ജിയുമായ കെ.റ്റി. നിസാർ അഹമ്മദ്‌ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ഫോട്ടോ കാപ്ഷൻ

 കേരളത്തിലെ മികച്ച മൂന്നാമത്തെ നിയമ സേവന അതോറിറ്റിക്കുള്ള അവാർഡ് കോട്ടയം ജില്ല നിയമ സേവന അതോറിറ്റിക്ക് കെൽസ എക്സിക്യൂട്ടീവ് ചെയർമാനും ഹൈ കോടതി ജഡ്ജിയുമായ ജസ്റ്റിസ്‌ കെ. വിനോദ്ചന്ദ്രനിൽ നിന്ന് കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ നിയമ സേവന അതോറിറ്റി ചെയർ മാനുമായ എൻ. ഹരികുമാർ,  സെക്രട്ടറി എസ്. സുധീഷ്കുമാർ എന്നിവർ ഏറ്റുവാങ്ങുന്നു.

(കെ.ഐ.ഒ. പി.ആർ 27 1 / 2023 )

date