Skip to main content
ഫോട്ടോ- മേഴ്സി കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആശ ഫെസ്റ്റ്-2023 വൈദ്യുതി വകുപ്പ്  മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം 

സാധാരണക്കാരെ ബോധവത്ക്കരിക്കുന്നതില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്ക്: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

 

ആരോഗ്യ ചികിത്സ മേഖലയില്‍ സാധാരണക്കാരെ ബോധവത്ക്കരിക്കുന്നതില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് വൈദ്യുതി വകുപ്പ്  മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശാപ്രവര്‍ത്തകരുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുന്നതിനായി  സംഘടിപ്പിച്ച ആശ ഫെസ്റ്റ്-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലകളിലുള്ള ജനങ്ങള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നില്ലെന്നും സമയാസമയങ്ങളില്‍ ആവശ്യമായ പരിശോധനകള്‍ നടത്താത്ത സാഹചര്യങ്ങള്‍ ഇല്ലാതാകാന്‍ ഗ്രാമീണ-പിന്നാക്ക ആദിവാസി മേഖലകളില്‍ ആശാപ്രവര്‍ത്തകര്‍ക്ക് കാര്യമായ ഇടപെടലുകള്‍ നടത്താനാവും. കോവിഡ് കാലത്ത് ആശാപ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍  മുഖ്യാതിഥിയായി. മേഴ്സി കോളേജ് ഓഡിറ്റോറിയത്തില്‍  നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. പി റീത്ത, വാര്‍ഡ് കൗണ്‍സിലര്‍ മിനി, സിനിമാതാരം ഷാജു ശ്രീധര്‍, ഫോക് ലോര്‍ അക്കാദമി ജേതാവ് പ്രണവം ശശി, മേഴ്സി കോളെജ് പ്രിന്‍സിപ്പാള്‍ സി.ഗിസല്ല ജോര്‍ജ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.വി റോഷ് എന്നിവര്‍ പങ്കെടുത്തു.
 

date