Skip to main content

സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെട്ട പൊന്നാനി മണ്ഡലത്തിലെ പ്രവൃത്തികള്‍

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍  പൊന്നാനി നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ ഇടം പിടിച്ചു. മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന വിവിധങ്ങളായ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ അറിയിച്ചു. ചെറവല്ലൂര്‍ ബണ്ട് റോഡ് നിര്‍മാണം (6 കോടി), ചങ്ങരംകുളം കുളം റോഡ് വൈഡനിങും ടൗണ്‍ സൗന്ദര്യവല്‍ക്കരണവും (4 കോടി), പൊന്നാനി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ ഷിപ്പിങ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി (40.50 കോടി), പൊന്നാനിയിലെ കനോലി കനാല്‍ ഉള്‍പ്പെടെയുള്ള ബേക്കല്‍ മുതല്‍ കോവളം വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനം (300 കോടി), കോള്‍കൃഷി മേഖല ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലക്ക് 971.71 കോടി എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബജറ്റില്‍ തുക വകയിരുത്തിയത്. നന്നംമുക്ക്  ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിട നിര്‍മാണം, പുനര്‍ഗേഹം പദ്ധതിയില്‍ ഒന്നാംഘട്ടമായി നിര്‍മിച്ച ഭവന സമുച്ചയത്തില്‍ ചുറ്റുമതില്‍ നിര്‍മാണം, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, റിക്രിയേഷന്‍ സെന്റര്‍ നിര്‍മാണം, പൊന്നാനി ഐ.സി.എസ്.ആര്‍ പഠന കേന്ദ്രത്തില്‍ ക്രിയേറ്റീവ് ഹബ് സ്ഥാപിക്കല്‍, മാറഞ്ചേരി സ്‌കൂളിന് സ്ഥലം വാങ്ങലും പുതിയ കെട്ടിട നിര്‍മാണവും, ഫിഷറീസ്  കോംപ്ലക്‌സ് നിര്‍മാണം, കടവനാട് ജി.എഫ്.യു.പി സ്‌കൂളിന് പുതിയ കെട്ടിട നിര്‍മാണം, മാറഞ്ചേരി ഐടിഐക്ക് സ്ഥലം വാങ്ങലും പുതിയ കെട്ടിട നിര്‍മാണവും, നിളയോരപാത സംരക്ഷണവും തുടര്‍ സൗന്ദര്യവല്‍ക്കരണ പ്രവൃത്തികളും, പൊന്നാനിയിലെ മൈനൊറിറ്റി യൂത്ത് കോച്ചിങ് സെന്ററിന് പുതിയ കെട്ടിട നിര്‍മാണം എന്നീ പ്രവൃത്തികള്‍ ടോക്കണ്‍ വ്യവസ്ഥയില്‍ ബജറ്റില്‍ ഉള്‍പ്പെട്ടതായും എം.എല്‍.എ അറിയിച്ചു.

date