Skip to main content

ഐ.ടി.ഡി.പി ഓഫീസുകളില്‍ മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗ്ഗ യുവതി യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഡി.പി ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഏഴ് ഒഴിവുകളാണുള്ളത്. എസ് .എസ് .എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2022 ജനുവരി 1 ന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. മലപ്പുറം ജില്ലയിലുള്ളവരുടെ അപേക്ഷ മാത്രമേ പരിഗണിക്കൂ. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം പതിനായിരം രൂപ ഓണറേറിയമായി ലഭിക്കും. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയവും തികച്ചും താല്‍ക്കാലികവും മാത്രമായിരിക്കും. പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും നിയമനം. അപേക്ഷാ ഫോറങ്ങള്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ നിന്നും, നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മേല്‍പ്പറഞ്ഞ ഓഫീസുകളില്‍ ഫെബ്രുവരി 15 നുള്ളില്‍ സമര്‍പ്പിക്കണം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, നിലവിലുള്ള റേഷന്‍ കാര്‍ഡ് വരുമാനം സംബന്ധിച്ച 200  രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം എന്നിവ ഹാജരാക്കണം

date