Skip to main content

സാഗര്‍മിത്രയെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി  പ്രകാരം പൊന്നാനി മത്സ്യഭവന് കീഴിലുളള തെക്കേകടവ് മത്സ്യഗ്രാമത്തില്‍ 5 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രയെ  നിയമിക്കുന്നു.  ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും  വിഷയത്തില്‍ ബിരുദം നേടിയിട്ടുള്ളവരാകണം. ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുളളവരും വിവര സാങ്കേതിക വിദ്യയില്‍  പരിജ്ഞാനം ഉളളവരും 35 വയസ്സില്‍ കുറയാത്ത പ്രായമുളളവരുമായിരിക്കണം. പൊന്നാനി   മത്സ്യഭവന്‍ പരിധിയില്‍  ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് സാഗര്‍മിത്രയെ തെരഞ്ഞെടുക്കുന്നത്. പ്രതിമാസം പതിനയ്യായിരം രൂപ ഇന്‍സെന്റീവ് ലഭിക്കും. അപേക്ഷ ഫോറവും  കൂടുതല്‍ വിവരങ്ങളും  പൊന്നാനി   മത്സ്യഭവനില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 8 നകം പൊന്നാനി  മത്സ്യഭവനില്‍ ലഭിക്കണം.

date