Skip to main content

സീറ്റ് ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത (എസ്.എന്‍.ജി.എസ്) കോളേജില്‍ രണ്ടാം സെമസ്റ്റര്‍ ബി എസ് സി സുവോളജി, ബി എ ഇക്കണോമിക്‌സ് ബിരുദ പ്രോഗ്രാമുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. നിലവില്‍ ഇതേ പ്രോഗ്രാമുകളില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റം വഴിയാണ് ഈ സീറ്റുകളിലേക്ക് പ്രവേശനം നേടാനാവുക. യോഗ്യരായ അപേക്ഷകര്‍ ഫെബ്രുവരി 6 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, അവസാനമായി യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയ ഹാള്‍ടിക്കറ്റ് സഹിതം കോളേജില്‍ നേരിട്ട് എത്തി അപേക്ഷ നല്‍കണം.
 

date