Skip to main content

ഭഷ്യ സംസ്‌കരണ ശില്പശാല ഇന്ന്

മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന് കീഴില്‍ ഭക്ഷ്യസംസ്‌കരണ രംഗത്ത് പരിശീലനം പൂര്‍ത്തീകരിച്ച് ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ച വനിതാ സംരംഭകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനായുള്ള ശില്പശാല ഇന്ന് (ഫെബ്രുവരി 4) രാവിലെ  10 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. പി.വി.അബ്ദുള്‍ വഹാബ് എം.പി പരിപാടി ഉദ്ഘാടനം ചെയ്യും . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അദ്ധ്യക്ഷത വഹിക്കും.
ചെറുകിട ഇടത്തരം യൂണിറ്റുകള്‍ക്ക് മാര്‍ക്കറ്റിങ് സംവിധാനം ഒരുക്കുന്നതിനും, ഉല്പാദനം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള സംവിധാനം ഒരുക്കുന്നതിന് വഴിയൊരുക്കുക എന്നതാണ് ശില്പശാല ലക്ഷ്യം വെക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150 ഓളം സംരംഭകര്‍ പങ്കെടുക്കും. നബാര്‍ഡ്, എന്‍.ഐ.എഫ്.പി.സി തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date