Skip to main content

സിവില്‍ എക്‌സൈസ് ഓഫീസര്‍: എന്‍ഡ്യുറന്‍സ് ടെസ്റ്റ് 7 ന്

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി- ആണ്‍, കാറ്റഗറി നമ്പര്‍: 538/2019), സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി, എന്‍.സി.എ- എസ്.സി.സി.സി, കാറ്റഗറി നമ്പര്‍: 45/2020),  സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി, എന്‍.സി.എ- ഒ.ബി.സി, കാറ്റഗറി നമ്പര്‍: 120/2019) തസ്തികകളുടെ തെരെഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുള്ള എന്‍ഡ്യുറന്‍സ് ടെസ്റ്റ് (രണ്ടര കിലോമീറ്റര്‍ ദൂരം ഓട്ടം) ഫെബ്രുവരി 7 ന് രാവിലെ 5 മണി മുതല്‍ കോട്ടയ്ക്കല്‍ പുത്തൂര്‍ ബൈപ്പാസ് ജങ്ഷനില്‍ വെച്ച് നടത്തും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യെടുത്ത അഡ്മിഷന്‍ ടിക്കറ്റും പി.എസ്.സി. അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം യഥാസമയം ഹാജരാവണം. ഏതെങ്കിലും പരിശീലന കേന്ദ്രത്തിന്റെ പേരോ ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ചവരെ ടെസ്റ്റില്‍ പങ്കെടുക്കുവാന്‍ അനുവദിക്കില്ലെന്നും പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
 

date