Skip to main content

ഇറ്റ്ഫോക്കിന്റെ വരവറിയിച്ച് ഓൺലൈൻ ബുക്കിംഗ്: ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു

*ഓൺലൈൻ ടിക്കറ്റുകളുടെ വിതരണം ഫെബ്രുവരി 5ന് 

ഒന്നിക്കണം മാനവികത എന്ന പ്രമേയത്തിലൂന്നി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഓൺലൈൻ ടിക്കറ്റുകൾ എല്ലാം വിറ്റഴിഞ്ഞു. ഫെബ്രുവരി അഞ്ച് മുതല്‍ 14 വരെ തൃശൂരിലെ വിവിധ വേദികളിലാണ് ഇറ്റ്ഫോക്ക് അരങ്ങേറുന്നത്.

ഓരോ വേദിക്കും അനുവദനീയമായ 
ഇരിപ്പിട ക്രമീകരണത്തിന് അനുസരിച്ചാണ് ടിക്കറ്റുകൾ നൽകുന്നത്. ഓരോ നാടകത്തിനും 60 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 ശതമാനം ടിക്കറ്റുകൾ itfok.com എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ വഴിയും ബാക്കി 50 ശതമാനം ടിക്കറ്റുകൾ അന്നേ ദിവസം നേരിട്ടും ലഭിക്കും. 

ഓൺലൈൻ ടിക്കറ്റുകൾ  ഫെബ്രുവരി 5ന് രാവിലെ പത്തുമണി മുതൽ അക്കാദമിയിലെ ഓൺലൈൻ കൗണ്ടറിൽ നിന്ന് വിതരണം ചെയ്യും. സ്പോട്ട് ബുക്കിംഗ് അന്നേ ദിവസം ഉച്ചയ്ക്ക് 1.30മുതൽ തുടങ്ങുന്നതാണ്. വിദ്യാർത്ഥികൾക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.

പവലിയന്‍ തീയേറ്ററിലാണ് ഏറ്റവും കൂടുതൽ ഇരിപ്പിടങ്ങൾ ഉള്ളത്. 1000 സീറ്റുകൾ,  ആക്ടർ മുരളി തീയേറ്ററിൽ 550 സീറ്റും, കെ.ടി മുഹമ്മദ് തീയേറ്ററിൽ 500 സീറ്റും, ഫാവോസ് ( FAOS) തീയേറ്ററിൽ 150 സീറ്റും, രാമനിലയം ബാക്ക്യാർഡിൽ 400സീറ്റും,  ബ്ലാക്ക് ബോക്സിൽ 130 സീറ്റുകൾ എന്നിങ്ങനെയാണ് വിവിധ തീയേറ്ററുകളിൽ കാണികൾക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്.

date