Skip to main content

ആയുഷ് മിഷൻ യോഗ പരിശീലകരുടെ ഒഴിവ്

ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായി ഉയർത്തിയിട്ടുള്ള ഗവ.ആയുർവേദ / ഹോമിയോ  ഡിസ്പെന്‍സറികളിലേക്ക് നാഷണല്‍ ആയുഷ്മിഷന്‍ അനുവദിച്ചിട്ടുള്ള  യോഗ ഇന്‍സ്ട്രക്ടർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികള്‍ അവരുടെ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം  രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ്മിഷന്‍ ജില്ലാ ഓഫീസിൽ  ഫെബ്രുവരി  7 ന് രാവിലെ പത്തു മണിക്ക് കൂടികാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത : അംഗീകൃത സർവ്വകലാശാലയില്‍ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ   ഒരു വർഷത്തില്‍ കുറയാതെയുള്ള  പി ജി ഡിപ്ലോമ അല്ലെങ്കില്‍ യോഗ ടീച്ചർ ട്രെയിനിംഗ് ഉൾപ്പടെയുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്സ്, അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള  ബി എൻ വൈ എസ് / ബി എ എം എസ് ബിരുദമോ എം എസ് സി (യോഗ) എം ഫിൽ (യോഗ) എന്നിവയും പരിഗണിക്കും. ഉയർന്ന പ്രായപരിധി 50 വയസ്. ഫോൺ_ 8113028721

date