Skip to main content

സംസ്ഥാന ബജറ്റ്

ചേലക്കരയിൽ 11 പദ്ധതികൾ
എളനാട് - വാണിയമ്പാറ റോഡിന് 5 കോടി

വള്ളത്തോൾ നഗറിൽ കുട്ടികളുടെ പാർക്ക്,
പാഞ്ഞാളിൽ ബഡ്സ് സ്കൂൾ
ചേലക്കര:  എളനാട് - വാണിയമ്പാറ റോഡടക്കം  ചേലക്കര നിയോജകമണ്ഡലത്തിലെ  
വിവിധ പദ്ധതികള്‍ക്ക് ബജറ്റിൽ ഭരണാനുമതി ലഭിച്ചു.  11 പദ്ധതികൾക്കും ഭരണാനുമതിയുള്ളതിനാൽ  കാലതാമസമില്ലാതെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.

വി കെ എൻ സ്മാരകത്തിന് 50 ലക്ഷം, ചേലക്കര താലൂക്ക് ആശുപത്രി വിപുലീകരണത്തിന് സ്ഥലമേറ്റെടുക്കാൻ 100 ലക്ഷം, ചേലക്കര പഞ്ചായത്തിലെ വൈദ്യുതിലൈനുകൾ നവീകരിക്കാൻ 150 ലക്ഷം, വരവൂർ പഞ്ചായത്തിന് കെട്ടിടം നിർമിക്കാൻ 150 ലക്ഷം എന്നിങ്ങനെയും തുക അനുവദിച്ചു.
ദേശമംഗലം ഐ ടി ഐക്ക് പുതിയ കെട്ടിടം നിർമിക്കാൻ 150 ലക്ഷം, പാഞ്ഞാൾ ബഡ്സ് സ്കൂളിന് 100 ലക്ഷം , പഴയന്നൂർ റിങ്ങ് റോഡിന്റെ തുടർനിർമാണങ്ങൾക്ക് 200 ലക്ഷം , കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ കെഎസ്‌ആർ എം എസ് വായനശാല ഹാൾ നിർമാണത്തിന് 50 ലക്ഷം, തിരുവില്വാമല ഇട്ടിച്ചിരിക്കുണ്ട് പമ്പ് ഹൗസ്, കനാൽ നവീകരണം 50 ലക്ഷം വള്ളത്തോൾ നഗർ കൊച്ചിൻ പാലസിന് സമീപം കുട്ടികളുടെ പാർക്കും നടപ്പാതയും എന്നീ പ്രവൃത്തികള്‍ക്കും ബജറ്റില്‍ ഭരണാനുമതി ലഭിച്ചതായി  മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

date