Skip to main content

സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് നേട്ടം

*ശക്തന്‍ മാര്‍ക്കറ്റ് വികസനം 50 കോടി
*തൃശൂര്‍ മെഡിക്കല്‍ കോളേജിന് 25.4 കോടി
*പുത്തൂര്‍ പാര്‍ക്കിന് 6 കോടി 
*വാഴച്ചാലില്‍ ഗോത്രവര്‍ഗ പൈതൃക സംരക്ഷണ കേന്ദ്രം
*തൃശൂര്‍ പൂരം ഉള്‍പ്പെടെ ഉത്സവങ്ങള്‍ക്ക് എട്ട് കോടി

ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് ഉള്‍പ്പെടെ തൃശൂര്‍ ജില്ലയുടെ അഭിമാന പദ്ധതികള്‍ ഇടംപിടിച്ച് സംസ്ഥാന ബജറ്റ്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം തുറക്കും. പാര്‍ക്കിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. ജില്ലയുടെ സാംസ്‌കാരിക മുഖമായ തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ക്കായി 8 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. 
ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിന് 50 കോടി രൂപ വകയിരുത്തിയതാണ് മറ്റൊരു പ്രധാനം നേട്ടം. 

ചാലക്കുടി മണ്ഡലത്തിലെ വാഴച്ചാലില്‍ ഗോത്രവര്‍ഗ പൈതൃക സംരക്ഷണ കേന്ദ്രം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യമേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയും അറബിക്കടലിലെ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം ശുചീകരിക്കുന്നതിനും ദേശീയപാത വികസനം പൂര്‍ത്തീകരിക്കുന്നതിനും ലൈഫ് മിഷനിലൂടെ വീട് നല്‍കുന്നതിനും കൃത്യമായി തുക നീക്കി വെച്ചിട്ടുള്ള സംസ്ഥാന ബജറ്റ് പ്രത്യേകിച്ചും ജില്ലയിലെ തീരദേശ പ്രദേശങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. 

പറവട്ടാനി സ്റ്റേഡിയം 10 കോടി, തൃശൂര്‍- മണ്ണുത്തി റോഡ് 10 കോടി, തൃശൂര്‍ മാന്ദാമംഗലം റോഡ് 5 കോടി, ശക്തന്‍ മാര്‍ക്കറ്റ് വികസനം 50 കോടി, എക്സൈസ് അക്കാദമി 5 കോടി, പൊലീസ് അക്കാദമി കറ്റമുക്ക് റോഡ് 1.5 കോടി, കലക്ട്രേറ്റ് അനക്സ് 25 കോടി, ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജ് വിവിധ പ്രവര്‍ത്തികള്‍ക്കായി 34 കോടി, മാനസിക ആരോഗ്യ കേന്ദ്രം  9 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. തൃശൂര്‍ മണ്ഡലത്തില്‍ ബിഷപ്പ് പാലസ് റോഡില്‍ പെന്‍ഷന്‍ മൂല നവീകരണത്തിനായി 10 കോടി അനുവദിച്ചു. 

*ഒല്ലൂരില്‍ 140 കോടി രൂപയുടെ പ്രവര്‍ത്തികള്‍

2023-24 സംസ്ഥാന ബജറ്റില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് 140 കോടി രൂപയുടെ പ്രവര്‍ത്തികള്‍. ജില്ലയുടെ അഭിമാന പദ്ധതിയായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 6 കോടിയാണ് അനുവദിച്ചത്. പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് 2 കോടി, ചാത്തംകുളം നവീകരണം -പാണഞ്ചേരി ഗ്രാമപഞ്ചായത്ത് - 2 കോടി, ചിയ്യാരം വാക്കിംഗ് സ്ട്രീറ്റ് ടൂറിസം വികസനം - 3 കോടി, 
പെരുവാങ്കുളങ്ങര റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ - 3 കോടി, കട്ടിലപ്പൂവ്വം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം - 2 കോടി, ഗവ. എല്‍പി സ്‌കൂള്‍ പട്ടിക്കാട് കെട്ടിട നിര്‍മ്മാണം - 2 കോടി, വലക്കാവ് - തോണിപ്പാറ - അമ്പിളികുന്ന് - നാല് കെട്ട് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ - 5 കോടി, പട്ടിക്കാട് ബസാര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ - 3 കോടി, വലക്കാവ് - താളിക്കുണ്ട് - അശാരിക്കാട് - മുരുക്കുംപാറ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ - 8 കോടി, പീച്ചി ടൂറിസം വികസനം - 5 കോടി, പുത്തൂര്‍ കായല്‍ ടൂറിസം വികസനം - 10 കോടി, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണം - 5 കോടി, ചവറാം പാടം - മുരുക്കുംപാറ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ - 6 കോടി, കൂറ്റനാല്‍ - കൊഴുക്കുള്ളി - മുളയം ആശ്രമം ജനപഥ് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ - 6 കോടി, മുല്ലക്കര - മുളയം റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ - 4 കോടി, പൊന്നൂക്കര - ചെമ്പംകണ്ടം റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ - 6 കോടി, സൗത്ത് അഞ്ചേരി റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ - 4 കോടി, ചുവന്നമണ്ണ് ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം - 10 കോടി, മുളയം - വാട്ടര്‍ ടാങ്ക് - പള്ളിക്കണ്ടം കൂട്ടാല റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ - 8 കോടി, പുല്ലുകുളം ടൂറിസം വികസന പദ്ധതി - 5 കോടി, പുത്തൂര്‍ സെന്റര്‍ വികസനം തുടര്‍പ്രവര്‍ത്തനം - 25 കോടി, പീച്ചി ഐടിഐ കെട്ടിട നിര്‍മ്മാണം - 10 കോടി.

*ചേലക്കര മണ്ഡലത്തില്‍ 11 പദ്ധതികള്‍

എളനാട് - വാണിയമ്പാറ റോഡടക്കം ചേലക്കര നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ അനുമതി ലഭിച്ചു. 11 പദ്ധതികള്‍ക്കും ഭരണാനുമതിയുള്ളതിനാല്‍ കാലതാമസമില്ലാതെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. വികെഎന്‍ സ്മാരകത്തിന് 50 ലക്ഷം, ചേലക്കര താലൂക്ക് ആശുപത്രി വിപുലീകരണത്തിന് സ്ഥലമേറ്റെടുക്കാന്‍ ഒരു കോടി, ചേലക്കര പഞ്ചായത്തിലെ വൈദ്യുതിലൈനുകള്‍ നവീകരിക്കാന്‍ 1.5 കോടി, വരവൂര്‍ പഞ്ചായത്തിന് കെട്ടിടം നിര്‍മിക്കാന്‍ 1.5 കോടി എന്നിങ്ങനെയും തുക അനുവദിച്ചു. ദേശമംഗലം ഐ ടി ഐക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 1.5 കോടി, പാഞ്ഞാള്‍ ബഡ്സ് സ്‌കൂളിന് ഒരു കോടി, പഴയന്നൂര്‍ റിങ്ങ് റോഡിന്റെ തുടര്‍നിര്‍മാണങ്ങള്‍ക്ക് രണ്ട് കോടി, കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂര്‍ കെഎസ്ആര്‍ എം എസ് വായനശാല ഹാള്‍ നിര്‍മാണത്തിന് 50 ലക്ഷം, തിരുവില്വാമല ഇട്ടിച്ചിരിക്കുണ്ട് പമ്പ് ഹൗസ്, കനാല്‍ നവീകരണം 50 ലക്ഷം വള്ളത്തോള്‍ നഗര്‍ കൊച്ചിന്‍ പാലസിന് സമീപം കുട്ടികളുടെ പാര്‍ക്കും നടപ്പാതയും എന്നീ പ്രവൃത്തികള്‍ക്കും ബജറ്റില്‍ ഭരണാനുമതി ലഭിച്ചു. 

വടക്കാഞ്ചേരി മണ്ഡലത്തില്‍ 199.6 കോടിയുടെ പദ്ധതികള്‍

കേരള സംസ്ഥാന ബജറ്റില്‍ വടക്കാഞ്ചേരി നിയോജക മണ്ഡത്തില്‍ 199.6 കോടി രൂപയുടെ പദ്ധതികള്‍. 7 പദ്ധതികളില്‍ ഇരുപത് ശതമാനം തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വടക്കാഞ്ചേരി കള്‍ച്ചറല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഒന്നാം ഘട്ടത്തിനായി 2 കോടി രൂപ, കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ റോഡില്‍ ഓട്ടുപാറ വാഴാനി റോഡ് ജംഗ്ഷന്‍, കുന്നംകുളം റോഡ് ജംഗ്ഷനുകളുടെ പ്രാരംഭ നടപടികള്‍ക്കും സ്ഥലമെടുപ്പിനുമായി 2 കോടി രൂപ, വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഐ പി ബ്ലോക്ക് നിര്‍മ്മാണം ഒന്നാം ഘട്ടത്തിനായി 2 കോടി, വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസ് കം ഹെല്‍ത്ത് സബ് സെന്റര്‍ കെട്ടിടത്തിനായി 1.5 കോടി രൂപ,  തോളൂര്‍ ചിറ നവീകരണത്തിനായി 1 കോടി, അമല നഗര്‍ സ്ത്രീ സൗഹൃദ അമെനിറ്റി സെന്റര്‍ ഒന്നാംഘട്ട നിര്‍മ്മാണത്തിന് 2 കോടി, പോന്നോര്‍ - എടക്കളത്തൂര്‍ - ആളൂര്‍ റോഡ് 0/000 മുതല്‍ 2/500 ബി.എം ആന്റ് ബി.സി നവീകരണം 2.5 കോടി രൂപ എന്നിങ്ങനെ വകയിരുത്തി. 

അവണൂര്‍ - മുണ്ടൂര്‍ റോഡ് നിര്‍മ്മാണം: 7.4 കോടി, വാഴാനി പേരേപ്പാറ-ചാത്തന്‍ചിറ-പൂമല ഡാം-പത്താഴക്കുണ്ട്- ചെപ്പാറവിലങ്ങന്‍-കോള്‍ ലാന്റ്- വടക്കാഞ്ചേരി ടൂറിസം കോറിഡോര്‍  - 20 കോടി, വടക്കാഞ്ചേരി പുഴപ്പാലം മുതല്‍ ഓട്ടുപാറ ജങ്ക്ഷന്‍ വരെ നാലുവരിപ്പാത നിര്‍മ്മാണം- 8 കോടി, ഓട്ടുപാറ പാലം- 7.5 കോടി, അമല സമാന്തര റെയില്‍വേ മേല്‍പ്പാലം- 20 കോടി, വാഴാനി റോഡ് ബി.സി. ഓവര്‍ലേയിംഗ്- 3 കോടി, അവണൂര്‍ - വരടിയം ബി.എം ആന്റ് ബി.സി- 5 കോടി, വടക്കാഞ്ചേരി കോടതി സമുച്ചയം- 10 കോടി, തലപ്പിള്ളി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ്, വടക്കാഞ്ചേരി- 10 കോടി, അമലപാവറട്ടി റോഡ് ബി.സി ഓവര്‍ലേയിംഗ്-  5 കോടി, കോളങ്ങാട്ടുകര പാലം -7 കോടി, തൃശ്ശൂര്‍ - കുറ്റിപ്പുറം റോഡ് മുണ്ടൂര്‍ - പുറ്റേക്കര ഭാഗം നാലുവരി വികസനംതുടര്‍ നടപടികള്‍ക്ക്- 20 കോടി, വടക്കാഞ്ചേരി- കുമ്പളങ്ങാട് റോഡ് ബി.എം&ബി.സി- 3.5 കോടി എന്നീ പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിനായി 25.4 കോടി രൂപ അനുവദിച്ചു. മെഡിക്കല്‍ കോളേജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളുടെ വികസനത്തിനായി ബജറ്റില്‍ വകയിരുത്തിയ തുകയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് 2.9 കോടി ലഭിക്കും. എല്ലാ മെഡി.കോളേജുകളിലും ഭിന്നശേഷി  - വയോജന സൗഹൃദ പരിതസ്ഥിതി ഉറപ്പാക്കുന്നതിനായി 2.6 കോടി രൂപ പൊതുവായി അനുവദിച്ചിട്ടുണ്ട്. ഇതില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കൃത്രിമ കൈകാലുകള്‍ ഘടിപ്പിക്കുന്ന കേന്ദ്രത്തിനുള്ള കെട്ടിട നിര്‍മ്മാണം പദ്ധതി ഉള്‍പ്പെട്ടിട്ടുണ്ട്. ഗവ.നഴ്സിംഗ് കോളേജിനായി 6.53 കോടി രൂപയും, ഗവ. ഡെന്റല്‍ കോളേജിനായി 5.33 കോടി രൂപയും അനുവദിച്ചു.

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയ്ക്കായി 12.5 കോടി രൂപ അനുവദിച്ചു. ആരോഗ്യ സര്‍വകലാശാല ക്യാമ്പസിന്റെ അടിസ്ഥാന സൗകര്യ വികസനം, ടൈപ്പ് 3, 4 സ്റ്റാഫുകള്‍ക്കായി ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പദ്ധതികളിലായി സര്‍വ്വകലാശാല ആസ്ഥാനത്ത് 5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാവുക. കിലയുടെ വികസനത്തിനായി 33 കോടി രൂപയാണ് അനുവദിച്ചത്. കിലയുടെ മറ്റ് ക്യാമ്പസുകളുടെ വികസനത്തോടൊപ്പം സോളാര്‍ ക്യാമ്പസാക്കി വികസിപ്പിക്കല്‍, സോഫ്റ്റ് വെയര്‍ - ഹാര്‍ഡ് വെയര്‍ ശേഷിയും ഇന്റര്‍നെറ്റ് ശേഷിയും വര്‍ധിപ്പിക്കല്‍, വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ് സ്ഥാപിക്കല്‍, ആധുനിക പരിശീലന പരിപാടികള്‍ ആരംഭിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കായി മുളങ്കുന്നത്തുകാവ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ 20 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുക

*നേട്ടങ്ങള്‍ കൊയ്ത് കയ്പമംഗലം മണ്ഡലം

മത്സ്യമേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കി തുക നീക്കി വെച്ചിട്ടുള്ള സംസ്ഥാന ബജറ്റ് തീരദേശമണ്ഡലമായ കയ്പമംഗലത്തിന് ഗുണം ചെയ്യും. മണ്ഡലത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് 10 കോടി രൂപ, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ മുനയം ദ്വീപിനെ ബന്ധിപ്പിക്കുന്ന കൂനന്‍ പാലം നിര്‍മ്മാണത്തിന് 1.5 കോടി, കനോലിക്കനാല്‍ നവീകരണത്തിനായി 1.5 കോടി, എറിയാട് കേരളവര്‍മ്മ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒരു കോടി അനുവദിച്ചു. 

തീരദേശത്ത് ടെട്രോപാഡ് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനു കയ്പമംഗലത്തിന് മാത്രം 5 കോടി രൂപയാണ് ഹോട്ട്സ്പോട്ട് പദ്ധതിയിലൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഴീക്കോട് ഹാച്ചറിക്കായി 2 കോടി രൂപ ലഭിക്കും. മതിലകം ഗ്രാമപഞ്ചായത്ത് കെട്ടിട വിപുലീകരണത്തിന് 3 കോടി രൂപ, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ഉപ്പുംതുരുത്തി പാലം നിര്‍മ്മിക്കുന്നതിന് 3 കോടി, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പി. വെമ്പല്ലൂര്‍ വേക്കോട് കോളനി നവീകരിക്കുന്നതിന് 2 കോടി,  എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ അറുപതാം കോളനി നവീകരണത്തിനായി 1.5 കോടി, പെരിഞ്ഞനം പടിയൂര്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലത്തിനായി 6 കോടി, എറിയാട് ഗ്രാമപഞ്ചായത്തിലെ തിരുവഞ്ചിക്കുളം ആറാട്ടുവഴി പാലം നിര്‍മ്മാണത്തിന് 6 കോടി, എടവിലങ്ങ് പഞ്ചായത്തില്‍  ആധുനിക ക്രിമിറ്റോറിയത്തിന് ഒന്നര കോടി, മതിലകം റെജിസ്റ്റാര്‍ ഓഫീസിനായി ഒരു കോടി, എടത്തിരുത്തി ഐടിഐയ്ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഒന്നര കോടി, പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ ബഡ്‌സ് റീഹാബിലേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് ഒരു കോടി, എടത്തിരുത്തി ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിന് തൊഴില്‍ കേന്ദ്ര നിര്‍മ്മാണത്തിന് ഒരു കോടി, കയ്പമംഗലം ഗ്രാമപഞ്ചായത്തില്‍ പൊതു കളിസ്ഥലത്തിനായി രണ്ടു കോടി, പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ വി കെ ഗോപാലന്‍ സ്മാരക മന്ദിരം നവീകരിക്കുന്നതിന് ഒരു കോടി, എടവിലങ്ങ് എഫ് എച്ച് സി  സബ് സെന്ററിന് ഒരു കോടി, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പകല്‍ വീട് നിര്‍മ്മിക്കുന്നതിന് ഒരു കോടി, എടവിലങ്ങ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് രണ്ടാം നില കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ജിഎല്‍പി സ്‌കൂളിന് ശതാബ്ദി മന്ദിരവും മിനി ഹാളും നിര്‍മ്മിക്കുന്നതിന് രണ്ടു കോടി, അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ചിന്റെ വികസനത്തിന്റെ ഭാഗമായി റസ്റ്റ് ഹൗസ് സ്ഥാപിക്കുന്നതിന് 4 കോടി എന്നിങ്ങനെയാണ് മണ്ഡലത്തില്‍ തുക വകയിരുത്തിയിട്ടുള്ളത്. 

*വാഴച്ചാലില്‍ ഗോത്രവര്‍ഗ പൈതൃക സംരക്ഷണ കേന്ദ്രം 

ചാലക്കുടി മണ്ഡലത്തിലെ വാഴച്ചാലില്‍ ഗോത്രവര്‍ഗ പൈതൃക സംരക്ഷണ കേന്ദ്രം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23 കോടി രൂപ വകയിരിത്തിയിരിക്കുന്ന നാല് റീജിണല്‍ സയന്‍സ് സെന്ററുകളിലൊന്ന് ചാലക്കുടിയിലേതാണ്.  ചാലക്കുടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഒപി. ബ്ലോക്ക് നിര്‍മ്മാണം 8.5 കോടി, ചാലക്കുടി ആനമല റോഡ് ബിഎം ആന്റ് ബിസി 12 കോടി, ചാലക്കുടി കലാഭവന്‍ മണി പാര്‍ക്ക് രണ്ടാം ഘട്ട വികസനം 10 കോടി, വാഴച്ചാല്‍ പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം 2.5 കോടി, കൊടകര മാര്‍ക്കറ്റ് നവീകരണം 3 കോടി, കൊരട്ടി വെറ്റിനറി ആശുപത്രിക്ക് ആധുനിക രീതിയിലുള്ള കെട്ടിട നിര്‍മ്മാണം 2 കോടി, ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജില്‍ ഗ്രൗണ്ടും പവലിയനും നിര്‍മ്മാണം 5 കോടി, ചാലക്കുടി ഫയര്‍ഫോഴ്സിന് പുതിയ കെട്ടിടം 5 കോടി, ചാലക്കുടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം 2 കോടി, ചാലക്കുടി പുഴയോര പാത നിര്‍മ്മാണം 10 കോടി, കൊടകര പേരാമ്പ്ര ആയുര്‍വ്വേദ ആശുപത്രിക്ക് ഒ.പി. ബ്ലോക്ക് നിര്‍മ്മാണം 1.5 കോടി, ചാലക്കുടി നഗരസഭയില്‍ പറയന്‍തോടിന്റെയും കൈവഴികളുടെയും ഒന്നാം ഘട്ട നവീകരണം 2 കോടി, ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളേജില്‍ സ്പോര്‍ട്ട്സ് കോംപ്ലക്സ് നിര്‍മ്മാണം 10 കോടി, ചാലക്കുടി പുഴയില്‍ കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഞ്ഞര്‍ലകടവില്‍ കുളിക്കടവ് കെട്ടിസംരക്ഷണവും ഞ്ഞര്‍ലകടവ് മുതല്‍ പള്ളിക്കടവ് വരെ പുഴയോരം കെട്ടി സംരക്ഷിക്കലും 2 കോടി, കാടുകുറ്റി ഗ്രാമപഞ്ചായത്തില്‍ ചാലക്കുടി പുഴയ്ക്ക് കുറുകെ തൈക്കൂട്ടം കടവില്‍ പാലം നിര്‍മ്മാണം 28 കോടി, മേലൂര്‍-പരിയാരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചാലക്കുടി പുഴയില്‍ കയ്യാണിക്കടവില്‍ ചെക്ക് ഡാം നിര്‍മ്മാണം 28 കോടി, കൊടകര ജി എന്‍ ബി എച്ച് എസ് സ്‌ക്കൂളില്‍ അഡീഷണല്‍ ബ്ലോക്ക് നിര്‍മ്മാണം 1.25) കോടി, ചാലക്കുടി കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ നവീകരണം 10 കോടി, കോടശ്ശേരി ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്മ്യൂണിറ്റി ഹാളിന് സ്ഥലം ഏറ്റെടുക്കലും കെട്ടിട നിര്‍മ്മാണവും ഏഴ് കോടി.  

*പുതുക്കാട് മണ്ഡലത്തിന് 10 കോടി

2023-2024 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികള്‍ക്കായി 10 കോടി രൂപയുടെ  അംഗീകാരം ലഭിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിനായി 2.5 കോടി, പറപ്പൂക്കര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്ററിനായി 2 കോടി, തൈക്കാട്ടുശ്ശേരി - തലോര്‍ പി.ഡബ്ല്യു.ഡി റോഡ് നവീകരണത്തിനായി 3.5 കോടി, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനായി 4 കോടി രൂപയും നല്‍കി.  തൊട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍, ഉപ്പുഴി ലിഫ്റ്റ് ഇറിഗേഷന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് കോടാലി ഗ്രൗണ്ട് നിര്‍മ്മാണം, വെള്ളികുളങ്ങര ഗവണ്‍മെന്റ് എല്‍പി  സ്‌കൂള്‍ നിര്‍മ്മാണം, ആറ്റപ്പിളി ആര്‍സിബി പൂര്‍ത്തീകരണം, തൃക്കൂര്‍ മണലി റോഡ് എന്ന് പ്രവര്‍ത്തികളും ബജറ്റില്‍ ഇടം പിടിച്ചു.

*കുന്നംകുളം മണ്ഡലത്തിന് 14.60 കോടി

കുന്നംകുളം മണ്ഡലത്തിന്റെ വിവിധ വികസന പദ്ധതികള്‍ക്കായി സംസ്ഥാന ബജറ്റില്‍ നിന്ന് 14.60 കോടി രൂപ. കന്നംകളം ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച സ്പോര്‍ട്സ് വിഭാഗത്തിന് ഹോസ്റ്റല്‍, മെസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനായി 3.60 കോടി രൂപ, വേലൂര്‍ ഗ്രാമപഞ്ചായത്തിനെയും എരുമപ്പെട്ടിയെയും ബന്ധിപ്പിക്കുന്ന ആലുങ്കല്‍ പാലം നിര്‍മ്മാണത്തിന് 7 കോടി രൂപ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ നെല്ലുവായ് - തിച്ചൂര്‍ - ഇട്ടോണം റോഡ് പുനരുദ്ധാരണം 3 കോടി, ചെമ്മണ്ണൂര്‍ പുത്തന്‍കുളം നവീകരണത്തിന് 1 കോടി  എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.

*ഗുരുവായൂര്‍ മണ്ഡലത്തിന് 10 കോടി

ഗുരുവായൂര്‍ മണ്ഡലത്തിലെ വികസനത്തിന് 10 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ചാവക്കാട് നഗരസഭ ഓഫീസ് കെട്ടിട നിര്‍മ്മാണം 5 കോടി. കൊചന്നുര്‍ മന്ദലംകുന്ന് റോഡ് 3 കോടി. അഞ്ഞുര്‍ ജുതകുള്ളം റോഡ് 2 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്

date