Skip to main content

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജില്ലാ പ്രവർത്തന അവലോകനം ഇന്ന് (ഫെബ്രുവരി 4)

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെയും തൃശൂർ  ജില്ലാ പ്രവർത്തന അവലോകനം ഇന്ന് (ഫെബ്രുവരി 4) ഉച്ചയ്ക്ക് 2 മണി മുതൽ തൃശൂർ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  നടക്കും.  പി ബാലചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം  ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും.

ഭക്ഷ്യഭദ്രതാ നിയമം 2013 മായി ബന്ധപ്പെട്ട്  സംസ്ഥാനത്തെ ആദിവാസി ഗോത്ര വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും, പൊതുവിതരണ ശൃംഖല വഴി നടത്തുന്ന ഭക്ഷ്യധാന്യ വിതരണം സുഗമവും പരാതിരഹിതവും കാര്യക്ഷമവുമായ രീതിയിൽ നടത്തുന്നതിനും സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഗോത്രവർഗ വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മയായ ഭാസുരയുടെ പ്രവർത്തനം,  ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പ്രവർത്തന റിപ്പോർട്ട്  എന്നിവ യോഗം അവലോകനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം കെ ദിലീപ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി രമേശൻ, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം പി വസന്തം, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം എം വിജയലക്ഷ്മി, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം സബിദ ബീഗം, തൃശൂർ താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ എന്നിവർ പങ്കെടുക്കും.

date