കൊടുങ്ങല്ലൂരിന് 224.5 കോടിയുടെ പദ്ധതികള്‍
2023-24 സംസ്ഥാന ബജറ്റില്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ 224 .5 കോടിയുടെ പദ്ധതികള്‍. പൊയ്യ ചക്ക ഫാക്ടറി നവീകരണത്തിന് 1.75 കോടി, കൊടുങ്ങല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് പുതിയ കെട്ടിടം -1.5 കോടി, കോണത്തുകുന്ന് -മാണിയംകാവ് പൊതുമരാമത്ത് റോഡ് പുനരുദ്ധാരണം -4 കോടി, കുഴൂര്‍ പഞ്ചായത്ത് പൂത്തുരുത്തി പോളക്കുളം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി -1.25 കോടി, പുഴയുടെ അന്നമനട പുഴയോരം സംരക്ഷണം -75 ലക്ഷം, മാള ഫയര്‍ സ്റ്റേഷന്‍ നവീകരണം -75 ലക്ഷം, കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തീകരണം -2 കോടി, കൂഴുര്‍ ഐരാണിക്കുളം ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിന് പുതിയ കെട്ടിടവും വെള്ളാങ്ങല്ലുര്‍ പഞ്ചായത്തിലെ പൈങ്ങോട് ഗവ.എല്‍ പി സ്‌കൂളിന് പുതിയ കെട്ടിട നിര്‍മ്മാണത്തിന് -3 കോടി, മാള കടവ് സംരക്ഷണ പദ്ധതി --ബോട്ട് ജെട്ടി നിര്‍മ്മാണം -അനുബന്ധ സൗകര്യങ്ങള്‍, കെ.എ തോമസ് മാസ്റ്റര്‍ സ്മാരക രാഷ്ട്രീയ ചരിത്ര മ്യൂസിയം- 4 .5 കോടി, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നവീകരണം 75 കോടി, പൊയ്യ -മണലിക്കാട് പൊതുമരാമത്തു റോഡിലെ എലിച്ചിറ പാലം പുനര്‍നിര്‍മ്മാണം 2 .5 കോടി,
മാള ടൗണ്‍ വികസനം- 10 കോടി, വെള്ളാങ്ങല്ലുര്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം നിര്‍മ്മാണം 5 കോടി എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
കൂഴുര്‍ -കുണ്ടൂര്‍ റോഡ്, മാള - ചുങ്കം -കൊമ്പത്തുകടവ് റോഡ്, എരയാംകുടി റോഡ്, പൊയ്യ -മണലിക്കാട്-പൊയ്യക്കടവ്, കല്ലൂര്‍ -ആലത്തൂര്‍ -കോട്ടമുറി റോഡ്, അഷ്ടമിച്ചിറ -മാരേക്കാട് -കുന്നത്തേരി റോഡ്, കൊടുങ്ങല്ലൂര്‍ ഹോസ്പിറ്റല്‍ റോഡ്,
ചെട്ടിപ്പറമ്പ് റോഡ്, മാമ്പ്ര തീരദേശം റോഡ് എന്നീ പൊതുമരാമത്തു റോഡുകള്‍ ആങ & ആഇ നിലവാരത്തിലേക്ക് പുനരുദ്ധാരണം നടത്തുന്നതിന് 30 കോടി അനുവദിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിലേക്ക് ചികിത്സാ പ്രവര്‍ത്തനം സജ്ജീകരിക്കല്‍ 5 കോടി, പുത്തന്‍ചിറ പഞ്ചായത്ത് മണിയംകാവില്‍ ഷോപ്പിംഗ് കം ഓഫീസ് കെട്ടിടസമുച്ചയം 7 .5 കോടി, കുഴൂര്‍ ഐരാണിക്കുളം ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സിന്തറ്റിക്ക് ഗ്രൗണ്ട് കം മേജര്‍ ഫുട്ബാള്‍ ഫീല്‍ഡ് നിര്‍മ്മാണം 3 കോടി, മാള ചാല്‍ സംരക്ഷണം 3 കോടി, അന്നമനട പാലിപ്പുഴ കടവ് സ്ലുയിസ് കം ബ്രിഡ്ജ്- 58 കോടി, അന്നമനട മൂഴിക്കുളം, മാള--അന്നമനട എന്നീ റോഡുകളുടെ ആഇ ഓവര്‍ ലെ പ്രവൃത്തിക്ക് 6 കോടി എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്. ഇവ കൂടാതെ മുസിരിസ് പദ്ധതികള്‍ക്ക് 17 കോടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- Log in to post comments