Skip to main content

‘ലഹരിക്കെതിരെ യുവത’: ഫുട്ബോള്‍ മേള സംഘടിപ്പിച്ചു

 

"ലഹരിക്കെതിരെ യുവത" എന്ന ബോധവൽക്കരണ സന്ദേശവുമായി വിസ്മയ ക്ലബ്ബ് മാട്ടുമ്മലും ആതവനാട് മാട്ടുമ്മൽ ജിഎച്ച്എസ്എസ് പി ടി എ കമ്മിറ്റിയും സംയുക്തമായി ഫുട്ബോൾ മേള സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും എക്സൈസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്.

ടൂർണമെന്റിന്റെ ഭാഗമായി ലഹരിക്കെതിരെ നോ ടു ഡ്രഗ്സ് സെൽഫി കോർണർ, ലഹരിക്കെതിരെ യുവതയുടെ കയ്യൊപ്പ് ക്യാമ്പയിൻ, ജിഎച്ച്എസ്എസ് ആതവനാട് എൻഎസ്എസ് യൂണിറ്റിന്റെ തെരുവ് നാടകം, എക്സൈസ് വിമുക്തി മിഷനുമായി സഹകരിച്ചുകൊണ്ട് ബോധവൽക്കരണ സന്ദേശ ക്യാമ്പയിൻ, ഹലോ എക്സൈസ് ആപ്പ് പരിചയപ്പെടുത്തൽ, ജില്ല ഇൻഫർമേഷൻ ഓഫീസ് മലപ്പുറത്തിന്റെ സഹകരണത്തോടെ ലഹരി ബോധവൽക്കരണ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബലൂൺ പറത്തൽ എന്നിവയും നടന്നു. ബോധവൽകരണ സന്ദേശത്തിന്റെ ഭാഗമായി കുറുക്കോലി മൊയ്തീന്‍ എം.എല്‍.എ, തിരുച്ചിറപ്പള്ളി അസിസ്റ്റന്റ് കളക്ടർ എസ്. ഗോകുൽ, ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജെ. താജുദ്ദീൻ കുട്ടി , വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഗാഥ എം ദാസ്, ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ആസാദ്,

ആതവനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസിർ കെ.പി, പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ പിലാത്തോട്ടത്തിൽ, കെ ടി സുനീറ, ജീന രിഫായി, നാസർ പുളിക്കൽ, എം.കെ സകരിയ, കൽപകഞ്ചേരി എസ് ഐ ജലീൽ കറുത്തേടത്ത്, സുബൈർ വാഴക്കാട്, ബാലാവകാശ കമ്മീഷൻ അംഗം സി വിജയകുമാർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സുഹൈൽ സാബിർ, ഹെഡ്മാസ്റ്റർ വിജയൻ, മമ്മു മാസ്റ്റർ, സി മുഹമ്മദാലി, ആബിദ് മുന്നക്കൽ, അബ്ദുൽ കരീം സി, യാഹു കോലിശ്ശേരി, ശിഹാബ് ഒറുവിൽ,നിഷാദ് മാട്ടുമ്മൽ, ഷറഫു മക്കര, രമേശ് ആതവനാട്, സമദ് എ കെ, ഉബൈദ്, സമദ് പുളക്കോടൻ, ഷാഹുൽ ഹമീദ് പി ടി, കെ വി ഭാസ്കരൻ നായർ, ബാപ്പു ബുറാക്ക് എന്നിവർ സംബന്ധിച്ചു. ഫൈനലിൽ ടൗൺ 'ടീം കരിപ്പോൾ ബാസ്ക് ചേനാടൻകുളമ്പിനെ 2-1 ന് പരാജയപ്പെടുത്തി. അണ്ടർ 20 വിഭാഗത്തിൽ എഫ് സി യുണൈറ്റഡ് മണ്ണേക്കര അൽ മജാസ് ആതവനാടിനെ 1-0 ന് പരാജയപ്പെടുത്തി. ആതവനാട് മാട്ടുമ്മൽ ജിഎച്ച്എസ്എസ് ആതവനാട് പിടിഎ പ്രസിഡന്റ് ഉസ്മാൻ പുളക്കോട്ട് ചെയർമാനും, വിസ്മയ മാട്ടുമ്മൽ സെക്രട്ടറി സനിൽ തച്ചില്ലത്ത് കൺവീനറും ആയ ടൂർണ്ണമെന്റ് കമ്മിറ്റിയാണ് ഫുട്ബോൾ മേളയ്ക്ക് നേതൃത്വം നൽകിയത്.

date