Skip to main content

യുവതികൾക്ക് സൗജന്യ തൊഴിൽ പരിശീലനം

        കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (KITTS) കേരള അക്കാദമി ഫോർ സ്കിൽസ് എകസെലൻസും (KASE) ഉം വനിതൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ‘SANKALP’ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ‘Women Delivery Executive’ പരിശീലന കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. പ്രായപരിധി 18നും 45നും മദ്ധ്യേ. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471 2329539, 2339178, 9446329897.

പി.എൻ.എക്സ്. 841/2023

date