Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

        എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള വിവിധ സെന്ററുകളിൽ മാർച്ച് ആദ്യവാരം ആരംഭിക്കുന്ന സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്വെയർ) DCA(S) കോഴ്സിന്റെ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 4. കോഴ്സ് സമയം ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in/, ഫോൺ: 0471 2560333.

പി.എൻ.എക്സ്. 842/2023

date