Skip to main content

അധ്യാപക  തസ്തികകളിൽ  താൽക്കാലിക നിയമനം

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ  ഇൻ കമ്പ്യൂട്ടർ  എൻജിനിയറിങ്ലക്ചറർ  ഇൻ ഇംഗ്ലീഷ്  തസ്തികകളിൽ   താത്ക്കാലിക നിയമനം നടത്തുന്നു. ബയോഡാറ്റാ സഹിതം അപേക്ഷ mptpainavu.ihrd@gmail.com ൽ അയയ്‌ക്കണം. ലക്ചറർ  ഇൻ കമ്പ്യൂട്ടർ  എൻജിനിയറിങ്ങിന് ഒന്നാം ക്ലാസ് ബി.ടെക്  ബിരുദമാണ് യോഗ്യത. ലക്ചറർ  ഇൻ ഇംഗ്ലീഷിന് 55 ശതമാനം മാർക്കോടെ മാസ്റ്റർ  ബിരുദം വേണം (NET അഭിലഷണീയം). ഫെബ്രുവരി 19നകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് :  04862 29761794952767918547005084.

പി.എൻ.എക്സ്. 846/2023

date