Skip to main content

ജില്ലയില്‍ സ്‌കൂള്‍ പൗള്‍ട്രി ക്ലബിന് തുടക്കമായി

മൃഗസംരക്ഷണ വകുപ്പിന്റെ 2022-23 വര്‍ഷത്തെ പ്ലാന്‍ പദ്ധതികളിലൊന്നായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുട്ടക്കോഴി വിതരണ  പദ്ധതിയായ സ്‌കൂള്‍ പൗള്‍ട്രി ക്ലബ്ലിന്റെ ജില്ലാതല ഉദ്ഘാടനം തെന്നല പഞ്ചായത്തിലെ അറക്കല്‍ എം.എ.എം യു.പി സ്‌കൂളില്‍ വെച്ച്  മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍.സറീന ഹസീബ്     നിര്‍വ്വഹിച്ചു.ചടങ്ങില്‍ തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പിയു അബ്ദുള്‍ അസീസ് പദ്ധതി വിശദീകരണം നടത്തി. ശാസ്ത്രീയമായ കോഴിവളര്‍ത്തല്‍  സംബന്ധിച്ച് ക്ലാസ്സുകളും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ യാസ്മിന്‍ അരിമ്പ്ര, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം മണി കാട്ടത്ത്, തെന്നല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഫ്സല്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ നസീമ, ഗ്രാമപഞ്ചായത്ത് അംഗം അബ്ദുള്‍ സലീം, പി.ആര്‍.ഒ ഡോ.ഹാറൂണ്‍ അബ്ദുള്‍ റഷീദ്, പ്രധാനാധ്യാപകന്‍ അബൂബക്കര്‍, പി.ടി.എ പ്രസിഡന്റ് ശരീഫ്, കുഞ്ഞിമൊയ്തീന്‍, അനസ്, സയ്യിദലി മജീദ്, ശംസുദ്ദീന്‍, ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.  തെന്നല വെറ്ററിനറി സര്‍ജന്‍ ഡോ.സക്കീര്‍ ഹുസൈന്‍ സ്വാഗതവും സ്‌കൂള്‍ പൗള്‍ട്രി ക്ലബ്  ഇന്‍ചാര്‍ജ്ജ്  അധ്യാപകന്‍ അയ്യൂബ് നന്ദിയും പറഞ്ഞു.
വിദ്യാര്‍ത്ഥികളില്‍ മൃഗ സംരക്ഷണത്തിന്റെയും കോഴി വളര്‍ത്തലിന്റെയും അഭിരുചി വളര്‍ത്തുക, പഠനത്തോടൊപ്പം വരുമാനം എന്ന  അവബോധം ഉണ്ടാക്കുക, പോഷകാഹാര കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിക്കുന്നത്.  ജില്ലയില്‍ തെരഞ്ഞടുക്കപ്പെട്ട 55 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ആദ്യപടിയായി 25 ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകളില്‍ പദ്ധതിക്കു വേണ്ട തുക അനുവദിച്ചിട്ടുണ്ട്.

date