Skip to main content

സാഗര്‍മിത്ര: അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പി.എം.എം.എസ്.വൈ പദ്ധതി  പ്രകാരം പൊന്നാനി മത്സ്യഭവന് കീഴിലുളള വെളിയംങ്കോട് മത്സ്യഗ്രാമത്തില്‍ ഒരു വര്‍ഷത്തേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രയെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുളളവരും ആയിരിക്കണം. വിവര സാങ്കേതിക വിദ്യയില്‍  പരിജ്ഞാനം ഉളളവരായിരിക്കണം. പ്രായം 35 വയസ്സില്‍ കുറയരുത്. പൊന്നാനി   മത്സ്യഭവന്‍ പരിധിയില്‍  ഉളള ഉദ്യോഗാര്‍ഥികള്‍ക്ക്  മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് സാഗര്‍മിത്രയെ തെരഞ്ഞെടുക്കുന്നത്. പ്രതിമാസം 15000 രൂപ ഇന്‍സെന്റീവായി ലഭിക്കും. അപേക്ഷ ഫോറവും  കൂടുതല്‍ വിവരങ്ങളും  പൊന്നാനി   മത്സ്യഭവനില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2023 ഫെബ്രുവരി 22 നകം പൊന്നാനി  മത്സ്യഭവനില്‍ ലഭിക്കണം.
 

date