Skip to main content

കെ.ടെറ്റ് പ്രമാണ പരിശോധന

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കെ.ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന വണ്ടൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് നടക്കും. ഫെബ്രുവരി 24 ന് കാറ്റഗറി 1 നും ഫെബ്രുവരി 25, 27 തിയ്യതികളില്‍ കാറ്റഗറി 2 നും ഫെബ്രുവരി 28 ന് കാറ്റഗറി 3, 4 എന്നിങ്ങനെയാണ് പരിശോധന നടക്കുക. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്/ ടി.ടി.സി (അസ്സലും പകര്‍പ്പും), ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ബി.എഡ്/ടി.ടി.സി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം പരിശോധനയ്ക്ക് ഹാജരായാല്‍ മതിയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

 

date