Skip to main content

മൂച്ചിക്കല്‍ റെയില്‍വേ മേല്‍ പാലത്തിന്റെ  അറ്റകുറ്റപ്പണിക്ക് 7.60 ലക്ഷം രൂപയുടെ ഭരണാനുമതി

  നാളുകളായി തകര്‍ന്നു കിടന്നിരുന്നതും ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണവുമായിരുന്ന തിരൂര്‍ - കടലുണ്ടി സംസ്ഥാന പാതയിലെ മൂച്ചിക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ അറ്റകുറ്റപണികള്‍ക്കായി 7.60 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. സംസ്ഥാന റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് പൊതുമരാമത്ത് (പാലങ്ങള്‍) വിഭാഗത്തിന് കൈമാറിയ ഈ പാലത്തിന്റെ റെയില്‍വേ ലൈനിനു മുകളിലെ ജോയിന്റ് തകര്‍ന്നാണ് കിടന്നിരുന്നത്. ഇവിടെ  ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ കുഴിയില്‍ വീഴുകയും അപകടത്തില്‍ പെടുകയും ചെയ്യുന്നത് സ്ഥിരം സംഭവമായിരുന്നു. ഈ വിഷയം കായിക ന്യൂനപക്ഷ വഖഫ് ഹജ്ജ് തീര്‍ത്ഥാടന റെയില്‍വേ വകുപ്പു മന്ത്രിയും താനൂര്‍ നിയോജ മണ്ഡലം എം.എല്‍.എ. യുമായ വി. അബ്ദുറഹിമാന്‍ റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി  അറ്റകുറ്റപ്പണിക്കുള്ള അനുമതി ലഭ്യമാക്കി. വിഷയം  പൊതു മരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിക്കുകയും ചെയ്തു.
നിലവില്‍ ദ്രവിച്ചു തകര്‍ന്നു കിടക്കുന്ന ഇരുമ്പു കമ്പി മുറിച്ചെടുത്ത് പകരം  അലൂമിനിയം എക്‌സ്പാന്‍ഷന്‍ ജോയിന്റ് സ്ഥാപിച്ച് മുകളില്‍ ടാറിങ് ചെയ്യുന്നതിനും  വാഹനം ഇടിച്ചു തകര്‍ന്ന കൈവരികള്‍ മാറ്റി സ്ഥാപിക്കുന്നതിനും കൂടിയാണ് 7.60 ലക്ഷം രൂപ  അനുവദിച്ചിരിക്കുന്നത്.
 

date