Skip to main content
ഫോട്ടോ: കഴിഞ്ഞ ദിവസം അഗളിയിൽ നടത്തിയ എക്സൈസ് റെയ്‌ഡിൽ കണ്ടെടുത്ത വാഷും ചാരായവും 

അഗളിയിൽ നടത്തിയ എക്സൈസ് റെയ്ഡിൽ കുടിവെള്ള കുപ്പിയിൽ ചാരായം കണ്ടെത്തി

അട്ടപ്പാടി അഗളി റേഞ്ചിൽ അട്ടപ്പാടി മല്ലീശ്വരൻ മുടി ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് എക്‌സൈസ് റേഞ്ച് ഓഫീസർമാർ നടത്തിയ റെയ്ഡിൽ അട്ടപ്പാടി താലൂക്കിൽ  കള്ളമല വില്ലേജിൽ താഴെ കക്കുപ്പടി  ഊരിലും സമീപപ്രദേശങ്ങളിൽ  നിന്നുമായി കുടിവെള്ള കുപ്പിയിൽ ചാരായം കണ്ടെത്തി. കുടിവെള്ളമെന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് കുപ്പികളിൽ ചാരായം നിറച്ചിരുന്നത്. ഇത്തരത്തിൽ 500 മില്ലിലിറ്ററിന്റെ 72 കുപ്പികളിലായി 36 ലിറ്റർ ചാരായമാണ് കണ്ടെടുത്തത്. ഇതിനുപുറമെ പാടവയൽ വില്ലേജിൽ പൊട്ടിക്കൽ  ഊരിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ബാരലുകളിൽ നിറച്ച രീതിയിൽ 500 ലിറ്റർ  വാഷ്, ആറു ലിറ്റർ ചാരായം, ബാരലിലും പ്ലാസ്റ്റിക് കുടങ്ങളിലുമായി 554 ലിറ്റർ  വാഷ്, ഒൻപത് ലിറ്റർ ചാരായം എന്നിവയും കണ്ടെടുത്തു. അങ്ങനെ മൊത്തം 1054 ലിറ്റർ വാഷും 51 ലിറ്റർ ചാരായവുമാണ് കഴിഞ്ഞ ദിവസം (ഫെബ്രുവരി 15ന് )കണ്ടെടുത്തത്. ഉടമസ്ഥൻ ഇല്ലാത്ത നിലയിലായിരുന്നു വാഷും ചാരായം കണ്ടെത്തിയത്. അബ്ക്കാരി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അധികൃതർ അറിയിച്ചു. അഗളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ പി.കെ കൃഷ്ണദാസ്, പ്രിവന്റീവ് ഓഫീസർ ജെ.ആർ അജിത്ത്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ആർ. രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ വി. പ്രേംകുമാർ , എ.കെ.രജീഷ്, ആർ. പ്രദീപ്, വനിതാ സി.ഇ.ഒ എം ഉമാ രാജേശ്വരി, ഡ്രൈവർ റ്റി.എസ് ഷാജിർ  എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
 

date