Skip to main content

സന്തോഷ നഗരിക്ക് സ്വരാജ്* *പുരസ്ക്കാരം* 

 

 

 

 2021 - 22 വർഷത്തെ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് നഗരസഭകൾക്ക് ഏർപ്പെടുത്തിയ സ്വരാജ് പുരസ്ക്കാരത്തിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ ബത്തേരി നഗരസഭയ്ക്കുള്ള പുരസ്ക്കാരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിഎം‌.ബി. രാജേഷിൽ നിന്നും നഗരസഭ ഭരണസമിതി, സെക്രട്ടറി എന്നിവർ ചേർന്നു സ്വീകരിച്ചു. കേരളത്തിലെ 87 നഗര സഭകളിൽ മൂന്നാം സ്ഥാനമാണ് ബത്തേരി നഗരസഭയ്ക്ക്. തിരൂരങ്ങാടിക്ക് ഒന്നാം സ്ഥാനവും വടക്കാഞ്ചേരിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. ഭരണ സമിതിയുടെ കൃത്യമായ വികസന കാഴ്ചപ്പാടോടു കൂടി നഗരസഭയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾക്കും നഗരസഭ കാര്യാലയത്തിലെ ചിട്ടയോടെയുള്ള ജന സേവന പ്രവർത്തനങ്ങൾക്കും കിട്ടിയ അംഗീകാരമാണ് തുടർച്ചയായി രണ്ടാം തവണയും പുരസ്‌കാരം ബത്തേരിയെ തേടിയെത്തിയത്.നഗരസഭയിലെ ഓരോ വ്യക്തിയേയും തൊട്ടറിഞ്ഞു കൊണ്ട് അവരുടെ ജീവിതത്തിന്റെ സന്തോഷ സൂചിക ഉയർത്തുന്നതിനും, കൃത്യതയോടെ യുള്ള യോഗങ്ങൾ, പശ്ചാത്തല വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനും, മാലിന്യ നിർമാർജനം, വനിതകൾ, കുട്ടികൾ, വയോജനങ്ങൾ, ഗോത്ര ജനത, ഭിന്ന ശേഷിക്കാൻ തുടങ്ങിയ വിഭാഗങ്ങളുടെ പുരോഗതിക്കുമായി നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി വിലയിരുത്തപ്പെട്ടത്.നിലപാടിലുറച്ച് ജനങ്ങളോടൊപ്പം അവരുടെ സഹകരണത്തോടെ നടപ്പാക്കിയ പ്രവർത്തനങ്ങൾക്കു കിട്ടിയ ഈ അംഗീകാരം സന്തോഷപൂർവ്വം ജനങ്ങൾക്കായി സമർപ്പിക്കുന്നു, തുടർന്നും നഗരസഭ ഏറ്റെടുത്തു നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ ഉണ്ടാകണമെന്നും അവാർഡ് ഏറ്റുവാങ്ങിയതിനു ശേഷം നഗരസഭ ചെയർമാൻ ടി.കെ. രമേശ് പറഞ്ഞു.

 

date