Skip to main content

എൻ എസ് ഒ സെമിനാറും ക്വിസ് പ്രോഗ്രാമും

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുത്താനും നാഷണൽ സാമ്പിൾ സർവ്വേ ബോധവൽക്കരണത്തിനുമായി ഏകദിന സെമിനാറും കോളേജ് വിദ്യാർത്ഥികൾക്കായുള്ള ക്വിസ് പ്രോഗ്രാമും ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 10 മുതൽ 4 വരെ കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. എൻ എസ് ഒ ഡേറ്റയുടെ ഉപയോഗം, ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയെക്കുറിച്ചുള്ള സെഷനുകളും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിക്കുന്ന കോളേജ് വിദ്യാർത്ഥികൾക്കായുള്ള ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സിനെ സംബന്ധിച്ച ക്വിസ് പ്രോഗ്രാമും ആണ് സംഘടിപ്പിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. ഫോൺ: 0495-2323455.

date