Skip to main content

71000 രൂപയുടെ അനധികൃത സൗന്ദര്യ വർധക ഉത്പന്നങ്ങൾ പിടിച്ചെടുത്തു

തൃശൂർ അസിസ്റ്റന്റ് ഡ്രഗ്സ് കോൺട്രോളറുടെ കാര്യാലയത്തിലെ ഡ്രഗ്സ് ഇൻസ്പെക്ടർമാർ ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി സെലക്ഷൻ ഫാൻസി കുന്നംകുളം, പരം പവിത്ര ഓർഗാനിക്സ് മനക്കൊടി എന്നീ കോസ്മെറ്റിക് ഷോപ്പുകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ നിർമിച്ച കോസ്മെറ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇറക്കുമതി ചെയ്തതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തുന്നതും, ബില്ലോ ഉത്പാദകരുടെ ലേബലോ ഇല്ലാത്തതുമായ ഉത്പന്നങ്ങളും പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും പിടികൂടിയ ഉത്പന്നങ്ങൾ അതാത് കോടതികളിൽ ഹാജരാക്കുകയും ചെയ്തു.

തൃശൂർ അസിസ്റ്റന്റ് ഡ്രഗ്സ് കോൺട്രോളറുടെ കാര്യാലയത്തിലെ ഡ്രഗ്സ് ഇൻസ്പെക്ടർമാരായ വി എസ് ധന്യ, ആർ മഹാലക്ഷ്മി, റെനിതാ റോബർട്ട്, എ വി ജിഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അനധികൃത ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ പി കെ ശശി അറിയിച്ചു

date