Skip to main content

ഫുഡ് സേഫ്റ്റിയിൽ വെബ്ബിനാർ

ഭക്ഷ്യ മേഖലയിൽ സംരംഭം നടത്തുന്നവരും തുടങ്ങാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളെയും നിയമ വശങ്ങളെയും അസ്പദമാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്ട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED), ഫുഡ് സേഫ്റ്റി എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 25 ന് വെള്ളിയാഴ്ച രാവിലെ 11.00 മണി മുതൽ 12.00 മണി വരെ ഓൺലൈനായാണ് (ZOOM Platform) ക്ലാസ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ കെഐഇഡി വെബ്സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0484 2532890/ 2550322

date