Skip to main content

പരിശീലനം സംഘടിപ്പിക്കുന്നു

ആലപ്പുഴ: ജില്ലാ വ്യവസായ കേന്ദ്രം, അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാംസ് (അസാപ് ) മായി ചേര്‍ന്ന് പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ആര്‍ട്ടി സനല്‍ ബേക്കറി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ബ്യൂട്ടി ആന്‍ഡ് വെല്‍നസ് എന്നീ വിഷയങ്ങളില്‍ 19 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഏഴു ദിവസത്തെ പരിശീലനം കൊല്ലം ജില്ലയിലെ കുളക്കടയിലുള്ള അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വച്ചാണ് നടക്കുന്നത്.  പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  ജില്ലാ വ്യവസായ കേന്ദ്രത്തില്‍  ഫെബ്രുവരി 23ന് തിരിച്ചറിയല്‍രേഖ, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.
 

date