Skip to main content

സംരഭകത്വ വികസന കോഴ്സ്

 

വ്യവസായ വാണിജ്യ ഡയറക്ടറേറ്റും അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ബ്യൂട്ടി ആന്‍ഡ് വെല്‍നെസ്, പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ആര്‍ട്ടിസനല്‍ ബേക്കറി എന്നീ കോഴ്‌സുകളാണ് എറണാകുളം ജില്ലയിലെ നവ സംരംഭകര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്നത്. സിങ്കപ്പൂര്‍ വര്‍ക്‌ഫോഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കില്‍ സര്‍ട്ടിഫിക്കേഷന്‍ (WISC) ഉള്ള ഒരു മാസം നീണ്ടു നില്‍ക്കുന്ന  കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴു ദിവസം കൊല്ലം കുളക്കടയിലുള്ള അസാപ് ട്രെയിനിംഗ് സെന്ററിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കളമശ്ശേരിയിലും പരിശീലനം നല്‍കും. ആദ്യ ഘട്ടത്തില്‍ 20 പേര്‍ക്ക് വീതമാണ് പരിശീലനം. ഈ മേഖലയില്‍ സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം  മുഖേനയോ അടുത്തുള്ള താലൂക്ക് വ്യവസായ ഓഫീസ് വഴിയോ 28/02/2023നു മുൻപായി അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9188401707 (ജില്ലാ വ്യവസായ കേന്ദ്രം, എറണാകുളം)

date