Skip to main content

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.സി.എ/ ബിടെക്, ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ബി.ടെകാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി ഫെബ്രുവരി 22 ന് രാവിലെ 10 ന് കോളേജില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecskp.ac.in സന്ദര്‍ശിക്കാം. ഫോണ്‍ - 0466 2260565

date