Skip to main content

പെണ്‍കുട്ടികള്‍ക്ക് കരാട്ടേ പരിശീലനം തുടങ്ങി

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറളം പട്ടിക വര്‍ഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി 12 നും 18 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് കരാട്ടേ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.എം സുര്‍ജിത്ത് മുഖ്യാതിഥിയായി.
വാര്‍ഡ് അംഗം മിനി ദിനേശന്‍ അധ്യക്ഷത വഹിച്ചു. പുനരധിവാസ മേഖലയിലെ ഏഴ്, ഒമ്പത് 10 ബ്ലോക്കുകളിലെ തെരഞ്ഞെടുത്ത 40 കുട്ടികള്‍ക്ക് 30 ദിവസത്തെ പരിശീലനമാണ് നല്‍കുക. കരാട്ടേയില്‍ ഫിഫ്ത്ത് ഡാന്‍ ബ്ലാക്ക് ബെല്‍ട്ട് നേടിയ പി വി റെന്‍ഷി ദീപേഷാണ് പരിശീലകന്‍. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സിമോള്‍ വാഴപ്പള്ളില്‍, സ്‌പെഷല്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ പി സനൂപ്, ഊരുമൂപ്പന്‍ ചെമ്മരന്‍, ആനിമേറ്റര്‍ മിനി പി ആര്‍ എന്നിവര്‍ സംസാരിച്ചു.

date