Skip to main content

ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് മുച്ചക്രവാഹനം; അപേക്ഷ നൽകാം

കോട്ടയം: ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ മുച്ചക്രവാഹനത്തിനുള്ള അപേക്ഷ 2023 മാർച്ച് 20 വരെ കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ സ്വീകരിക്കും. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് മുഖേനയോ, മറ്റു സർക്കാർ ഏജൻസികൾ മുഖനയോ കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ സൗജന്യമായി മുച്ചക്രവാഹനം ലഭിച്ചിട്ടില്ലാത്തവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 2022 ജനുവരി ഒന്നിനു മുമ്പ് ക്ഷേമനിധി അംഗത്വമെടുത്തു സജീവ അംഗത്വം നിലനിർത്തിവരുന്നവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്കു കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക.

date