Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

കുടുംബശ്രീ നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായി ആരംഭിക്കുന്ന ഹസ്വകാല കോഴ്‌സായ അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, ഫിറ്റ്‌നസ് ട്രെയിനര്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, കോഴിക്കോട് , കാസര്‍കോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന എസ് സി/ എസ് ടി, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍: 9072668543, 9072600013.

date