കുന്നംകുളം താലൂക്ക് ആശൂപത്രിയിലേക്ക് വിവിധ ഇനങ്ങളില്‍ ടെണ്ടറുകള്‍ ക്ഷണിച്ചു
കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് വിവിധ സ്കീമുകള്‍ പ്രകാരം രോഗികള്‍ക്ക് ലാബ് ടെസ്റ്റുകള്‍, അള്‍ട്രാ സ്കാനിംഗ്, സി ടി സ്കാനിംഗ് എന്നിവ നടത്തുന്നതിനും, ഫാര്‍മസിയിലേക്ക് പേപ്പര്‍ മെഡിസിന്‍ കവര്‍ വിതരണം, മെഡിക്കല്‍ ഓക്സിജന്‍ വിതരണം, രോഗികള്‍ക്കാവശ്യമായ മരുന്നുകളുടെ വിതരണം, ഒപി ടിക്കറ്റ്, ഒഐപി കേസ് ഷീറ്റ്, മറ്റ് രജിസ്റ്ററുകള്‍ എന്നിവയുടെ വിതരണം, ഇസിജി പേപ്പര്‍ വിതരണം, ലാബ് റീ ഏജന്‍റ് വിതരണം എന്നീ പ്രവൃത്തികള്‍ക്കും ടെന്‍ഡര്‍ ക്ഷണിച്ചു. ചികിത്സയില്‍ കഴിയുന്ന ഗര്‍ഭിണികള്‍ക്ക് യഥാസമയം ഭക്ഷണം നല്‍കുന്നതിനും സ്വാന്തനം പദ്ധതിയുടെ ഭാഗമായി ഹോം കെയര്‍ നടത്തുന്നതിനുള്ള വാഹനം (ഡ്രൈവര്‍ അടക്കം) ലഭ്യമാക്കുന്നതിനും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ കാലാവധി 2023 ഏപ്രില്‍ ഒന്നുമുതല്‍ 2024 മാര്‍ച്ച് 31വരെ. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രു. 28 ഉച്ചയ്ക്ക് ഒരുമണിവരെ. കൂടുതല്‍ വിവരങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നിന്ന് ലഭിക്കും.
- Log in to post comments