Post Category
സൗജന്യ കോഴ്സ് പരിശീലനം
സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴ നോളഡ്ജ് സെന്ററില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ വെബ് ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ് യൂസിംഗ് ഫ്രീ ആന്റ് ഓപ്പണ്‍ മോഴഅസ് പ്ലാറ്റ്‌ഫോം കോഴ്‌സിലേക്ക് സൗജന്യ പരിശീലനത്തിനായി ടെക്‌നിക്കല്‍ ഡിഗ്രിയുള്ള പട്ടികജാതി വിഭാഗത്തിലുള്ള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിബന്ധനകള്‍ക്കു വിധേയമായി പ്രതിമാസ സ്‌റ്റൈപെന്റ് ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് : 04862-228281, 7560965520 എന്നീ ഫോണ്‍ നമ്പറുകളിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍ മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
date
- Log in to post comments