Post Category
റേഷന്‍ കടകളില്‍ ജില്ലാ കളക്ടറുടെ പരിശോധന
കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള രായമംഗലം പഞ്ചായത്തിലെ റേഷന്‍ കടകളില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പരിശോധന നടത്തി. രായമംഗലം വില്ലേജിലെ 231 -ാം നമ്പര്‍ റേഷന്‍ കടയിലും പെരുമ്പാവൂര്‍ വില്ലേജിലെ 237 -ാം നമ്പര്‍ കടയിലുമാണ് പരിശോധന നടത്തിയത്.
ഭക്ഷ്യധാന്യങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചു. ധാന്യങ്ങളുടെ വിതരണവും ഇ-പോസ് മെഷീന്റെ പ്രവര്‍ത്തനവും വിലയിരുത്തി. റേഷന്‍ കടയിലെ സ്റ്റോക്ക്, റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ ഗുണ നിലവാരം, വിലവിവരപ്പട്ടിക എന്നിവയും പരിശോധിച്ചു.
ജില്ലാ സപ്ലൈ ഓഫീസര്‍ ബി. ജയശ്രീ, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എച്ച്. അബ്ദുള്‍ അസീസ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ആര്. ശ്രീകുമാര്‍, ഫസീല മുഹമ്മദ്, പി.എന്‍. ലത, ടി.വി. ഷൈനി, ഹൈസില്‍ ഡിക്രൂസ്, ജില്ലാ പ്രൊജക്ട് മാനേജര്‍ അഖില്‍ ബി. ചന്ദ്രന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
date
- Log in to post comments