Skip to main content

നാഷണല്‍ യൂത്ത് വോളണ്ടിയറാവാം

ആലപ്പുഴ: നാഷണല്‍ യൂത്ത് വോളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാറിന്റെ വികസന സാമൂഹ്യക്ഷേമ പരിപാടികളുടെ ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനും നെഹ്‌റു യുവകേന്ദ്ര കര്‍മ്മ പരിപാടികള്‍ യൂത്ത് ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ നടത്തുന്നതിന് നേതൃത്വം നല്‍കാനും താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആലപ്പുഴ ജില്ലയിലെ സ്ഥിര താമസക്കാരായിരിക്കണം അപേക്ഷകര്‍. പ്രതിമാസ ഓണറേറിയം 5000 രൂപ. നിയമനം പരമാവധി രണ്ടു വര്‍ഷത്തേക്ക് മാത്രം. 
യോഗ്യത: പത്താം ക്ലാസ് വിജയം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: 2023 ഏപ്രില്‍ ഒന്നിന് 18നും 29നും ഇടയില്‍. റെഗുലര്‍ വിദ്യാര്‍ഥികളും മറ്റു ജോലിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. www.nyks.nic.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് ഒമ്പതിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. 
വിശദവിവരങ്ങള്‍: ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്‌റു യുവകേന്ദ്ര, കുറുപ്പന്‍സ് ബില്‍ഡിംഗ,് അവലൂക്കുന്ന്, ആലപ്പുഴ 688006. ഫോണ്‍: 0477 2236542, 8714508255. nykalappuzha1@gmail.com

 

date