Skip to main content

വൈലോപ്പിള്ളി സംസ്‌കൃതി  ഭവനിൽ ഫാബുലസ് ഫെബ്രുവരി ഇന്നാരംഭിക്കും (23-02-2023)

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഗീത നാടക സായാഹ്നങ്ങളുടെ ഫാബുലസ് ഫെബ്രുവരിക്ക് ഇന്ന് തുടക്കമാകും. (23-02-2023) ഇന്ന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഫാബുലസ് ഫെബ്രുവരി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷനാകും. സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ്സെക്രട്ടറി പ്രിയദർശനൻ. പി.എസ്പ്രോഗ്രാം അസിസ്റ്റൻഡ് ആനി ജോൺസൺ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വൈകിട്ട് ആറിന് കൊല്ലം പെരിനാട് സീതകളി സംഘം അവതരിപ്പിക്കുന്ന സീതകളി അരങ്ങേറും. നാളെ (24-02-2023) വൈകിട്ട് ആറിന് ഡോ ആരോമൽ. ടി രചനയും സംവിധാനവും നിർവഹിച്ച് കാലദർശന നാട്യവേദി അവതരിപ്പിക്കുന്ന രക്ഷസ്സ് എന്ന നാടകം അരങ്ങേറും.

പി.എൻ.എക്സ്. 928/2023

date