Skip to main content

ടീം കേരള പാസിംഗ് ഔട്ട് പരേഡ് ഇന്ന് (23 ഫെബ്രുവരി); മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും

പ്രകൃതിദുന്തങ്ങൾമഹാമാരികൾ തുടങ്ങിയവ ഉണ്ടാകുമ്പോൾ അവയെ നേരിടാൻ സജ്ജമായ യുവജന പങ്കാളിത്തത്തോടെയുള്ള വോളന്റിയർമാരെ തയാറാക്കുക, മയക്കുമരുന്നിനെതിരായും സമൂഹത്തെ ബാധിക്കുന്ന അപകടകരമായ പ്രവണതകൾക്കെതിരേയും പ്രവർത്തിക്കുക, നാടിന്റെ വികസനോൻമുഖമായ പ്രവർത്തനങ്ങളിൽ യുവജനങ്ങളെ പങ്കാളികളാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജനക്ഷേമ ബോർഡ് നടപ്പാക്കിയ ടീം കേരള പദ്ധതിയിൽ പരിശീലനം നേടിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് ഇന്ന് (23 ഫെബ്രുവരി) വൈകിട്ട് 4.30ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും.

പഞ്ചായത്ത്തല സേനയിൽ രജിസ്റ്റർ ചെയ്ത 17,500 പേരിൽ നിന്നും ശാസ്ത്രീയമായി പരിശീലനം ലഭിച്ച 2,500 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡാണ് നടക്കുന്നത്. ചടങ്ങിൽ ഫീഷറീസ്-സാംസ്‌കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.

ഉച്ചയ്ക്ക് 2.30ന് സംസ്‌കൃത കോളേജിൽ നിന്നും ആരംഭിക്കുന്ന ടീം കേരള അംഗങ്ങളുടെ മാർച്ച് പാസ്റ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ എത്തിച്ചേരും. 4.30ന് ടീം കേരള അംഗങ്ങളിൽ നിന്നും മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കും.

പ്രളയകാലത്തും കോവിഡ് കാലത്തും നടത്തിയ പ്രവർത്തനങ്ങളിൽ ഇച്ഛാശക്തിയും കർമ്മശേഷിയും സാമൂഹിക ബോധവുമുള്ള യുജനങ്ങളുടെ സേവനം ഈ സേനയിലൂടെ പരമാവധി ഉപയോഗപ്പെടുത്താൻ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന് സാധിച്ചതായി ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തുണ്ടായ പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളെ സഹായിക്കുന്നതിനും കളക്ഷൻ സെന്ററുകൾ ആരംഭിച്ച് അതുവഴി ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനും ഈ സേനക്ക് സാധിച്ചിട്ടുണ്ട്. ഈ സേന കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്.

ടീം കേരളയുടെ പ്രവർത്തനം താഴേതട്ടിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 17,500 സേനാംഗങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. ഇവരിൽ നിന്നും പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ തലങ്ങളിൽ 1,034 ക്യാപ്റ്റൻമാരെ തെരഞ്ഞെടുക്കുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്തു. പോലീസ്ഫയർ ആൻഡ് റസ്‌ക്യൂഫോറസ്റ്റ്എക്‌സൈസ് വകുപ്പ്ആരോഗ്യവകുപ്പ്ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ്കായിക പരിശീലനംബോധവൽക്കരണ ക്ലാസുകൾവ്യക്തിത്വ വികസനംപാലിയേറ്റീവ്‌കെയർ എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്.

പി.എൻ.എക്സ്. 932/2023

 

date