Skip to main content

നാഷണൽ യൂത്ത് വോളണ്ടിയർ നിയമനം

കോട്ടയം: നെഹ്രു യുവകേന്ദ്രയെ സഹായിക്കുന്നതിനായി കോട്ടയം ജില്ലയിൽ സ്ഥിരതാമസക്കാരായ പത്താം ക്‌ളാസ് പാസായ യുവതീയുവാക്കളിൽ നിന്ന് നാഷണൽ യൂത്ത് വോളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധി 2023 ഏപ്രിൽ ഒന്നിന് 18 നും 29 വയസിനും മധ്യേ. റഗുലർ വിദ്യാർത്ഥികളും മറ്റു ജോലിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. പ്രതിമാസ ഓണറേറിയം 5000 രൂപ.പരമാവധി രണ്ടു വർഷത്തേക്കാണ് നിയമനം. ഓൺലൈനായും നിശ്ചിത പ്രൊഫോർമയിലും അപേക്ഷിക്കാം. അവസാനതീയതി മാർച്ച് ഒമ്പത്. വെബ്‌സൈറ്റ്: www.nyks.nic.in  ഫോൺ ;0481 2565335 വിലാസം; ജില്ലാ യൂത്ത് ഓഫീസർ, നെഹ്രു യുവകേന്ദ്ര,ഫസ്റ്റ് ഫ്ളോർ കരാർ ബിൽഡിംഗ്, എം.എൽ റോഡ്,കോട്ടയം -686001. ഇ-മെയിൽ: dyc.kottayam@gmail.com

date