Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വിനോദസഞ്ചാര വകുപ്പിന് കീഴിലുളള മലപ്പുറം ഗവ. ഗസ്റ്റ് ഹൗസിലെ നിലവിലുളള പൂന്തോട്ടം പരിപാലിക്കുന്നതിനും ആകര്‍ഷണീയമാക്കുന്നതിനും വേണ്ടി ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍/ അദ്ധസര്‍ക്കാര്‍/കോര്‍പ്പറേറ്റ് കമ്പനികള്‍/മറ്റ് ഓഫീസുകള്‍ എന്നിവടങ്ങളില്‍ പൂന്തോട്ട നിര്‍മ്മാണം, പരിപാലനം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയമുളള വിവിധ ഏജന്‍സികള്‍ നഴ്സറികള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും  ക്വട്ടേണനുകള്‍ ക്ഷണിച്ചു.
ക്വട്ടേഷനില്‍ പങ്കെടുക്കുന്നതിന് നിരതദ്രവൃമായി ഡയറക്ടര്‍ വിനോദസഞ്ചാര വകുപ്പ്, തിരുവനന്തപുരം എന്ന പേരില്‍ തിരുവനന്തപുരത്ത് നിന്നും മാറാവുന്ന 2500 രൂപയുടെ ഡിമാന്റ്  ഡ്രാഫ്റ്റ് എടുത്തു സമര്‍പ്പിക്കണം. ഡിമാന്റ് ഡ്രാഫ്റ്റിനോടൊപ്പം പൂര്‍ണ്ണമേല്‍വിലാസം ഫോണ്‍ നമ്പര്‍ എന്നിവ സഹിതം സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ മാര്‍ച്ച് 1 ഉച്ചക്ക് 3 മണി വരെ മലപ്പുറം ഗവ. ഗസ്റ്റ് ഹൗസില്‍ സ്വീകരിക്കും  അന്നേ ദിവസം 3.30 പി.എം സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തില്‍ ലഭിച്ച ക്വട്ടേഷനുകള്‍ തുറക്കും.
 

date