Skip to main content

അപേക്ഷ ക്ഷണിച്ചു

കേന്ദ്രസര്‍ക്കാരിന്റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ - മലപ്പുറം , നിലമ്പൂരില്‍വെച്ച് കേന്ദ്ര സര്‍ക്കാറിന്റെ സ്‌കില്‍ ഇന്ത്യ ഹബ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന മൂന്നുമാസം കാലയളവുള്ള ഓട്ടോമോട്ടീവ് സര്‍വ്വീസ് ടെക്നീഷ്യന്‍ ടു വീലര്‍ ത്രീ വീലര്‍, പഞ്ചകര്‍മ്മ അസിസ്റ്റന്റ് , ഹോട്ടല്‍ മാനേജ്മെന്റ്  എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 29 നും ഇടയില്‍ പ്രായമുള്ള  എസ് എസ് എല്‍ സി , പ്ലസ് ടു  യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  സൗജന്യ പരിശീലനത്തിനുശേഷം തൊഴിലവസരങ്ങളും നല്‍കും. താല്പര്യമുളളവര്‍ മാര്‍ച്ച് 3 ന് മുമ്പായി നിലമ്പൂരിലുള്ള ജെ.എസ്.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9746938700, 04931221979, 9020643160
 

date