Skip to main content

സുഭിക്ഷ ഹോട്ടല്‍ വാണിയംകുളത്ത് മന്ത്രി ജി.ആര്‍. അനില്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

വാണിയംകുളം ഗ്രാമപഞ്ചായത്തില്‍  ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 24 ) രാവിലെ 11 ന് വാണിയംകുളം ഗ്രാമപഞ്ചായത്ത് പരിസരത്ത്  പൊതുവിതരണ ഉപഭോക്തൃ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി.ആര്‍. അനില്‍ നിര്‍വഹിക്കും. പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരന്‍ മുഖ്യാതിഥിയാവും. പരിപാടിയില്‍ വാണിയംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി. ശ്രീലത  ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.പി. കോമളം, വാണിയംകുളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.സൂരജ്, വി.പി. സിന്ധു, പി.ഹരിദാസന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ. ശശിധരന്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കനകരാജന്‍, വാണിയംകുളം ഗ്രാമപഞ്ചായത്ത് അംഗം എ.പി. പ്രസാദ്, സെക്രട്ടറി എ.കെ. വിനോദ് എന്നിവര്‍ പങ്കെടുക്കും.

date