Skip to main content

യൂത്ത് വളണ്ടിയര്‍ നിയമനം

നെഹ്റു യുവ കേന്ദ്രയില്‍ യുവതി -യുവാക്കളില്‍ നിന്നും നാഷണല്‍ യൂത്ത് വളണ്ടിയര്‍ നിയമനത്തിന് അപേക്ഷിക്കാം. ജില്ലയിലെ സ്ഥിര താമസക്കാര്‍, പത്താം ക്ലാസ് വിജയിച്ചവര്‍ക്കാണ് അവസരം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2023 ഏപ്രില്‍ ഒന്നിന് 18 നും 29 നും ഇടയില്‍. 5000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍  www.nyks.nic.in ല്‍ മാര്‍ച്ച് ഒന്‍പതിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ -0491-2505024, 9497650495, 6282296002

date