Skip to main content

ക്വട്ടേഷന്‍/ടെണ്ടര്‍/ലേലം

തലശ്ശേരി ജില്ലാ കോടതിയിലെ ഹോണ്ട സിറ്റി വിഎക്‌സ്എംടി പെട്രോള്‍ കാറിന് ആവശ്യമായ വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 28ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന ധര്‍മ്മടം അഞ്ചരക്കണ്ടി പുഴയില്‍ ജല ആവാസ വ്യവസ്ഥയില്‍ സമഗ്ര സംരക്ഷണം പദ്ധതി നിര്‍വഹണത്തിനായി മത്സ്യ സംരക്ഷണ സങ്കേതം നിര്‍മിക്കുന്നതിന് വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2731081.

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി  ചെയ്ത അയ്യന്‍കുന്ന് അംശം ദേശത്തെ പ്രൊ.സ.852/120ല്‍ പെട്ട 0.0401 ഹെക്ടര്‍ സ്ഥലവും അതില്‍പ്പെട്ട സകലതും ഫെബ്രുവരി 27ന് രാവിലെ 11.30ന് അയ്യന്‍കുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ അയ്യന്‍കുന്ന് വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും.

 

date