Skip to main content
ആസാദ് സേന എന്‍എസ്എസ് ഓഫീസര്‍മാർക്കുള്ള ജില്ലാതല പരിശീലന പരിപാടി ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യുന്നു

ആസാദ് സേന എന്‍എസ്എസ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നൽകി

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായുള്ള ആസാദ് സേനയിലെ എന്‍എസ്എസ് ഓഫീസര്‍മാര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് മിലേനിയം ഓഡിറ്റോറിയത്തില്‍ ടി എന്‍ പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ ഹയർസെക്കൻഡറി മുതൽ കോളേജ് തലം വരെയുള്ള എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. സംസ്ഥാനത്തെ സ്കൂൾ കോളേജ് തലത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എൻഎസ്എസ് സംസ്ഥാന സെൽ കേരള സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് രൂപീകരിച്ച കർമസേനയാണ് ആസാദ് സേന.

 കോളേജ് പ്രിൻസിപ്പാൾ രഞ്ജിനി ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. വിമുക്തി ജില്ലാതല കോഡിനേറ്റർ ഷഫീക്ക് യൂസഫ്, റിട്ട. പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി, ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ഡോ. സുബിൻ കുമാർ എന്നിവർ പാനൽ ചർച്ച നടത്തി. നാഷണൽ സർവീസ് സ്കീം സംസ്ഥാന റിസോഴ്സ് പേഴ്സൺ ബ്രഹ്മനായകം മഹാദേവൻ പിള്ള ചർച്ചയ്ക്ക് നേതൃത്വം നൽകി. സാമൂഹ്യനീതി വകുപ്പ് ജില്ലാതല ഓഫീസർ ജോയ്സി സ്റ്റീഫൻ, കലിക്കറ്റ് സർവകലാശാല എൻഎസ്എസ് കോഡിനേറ്റർ ഡോ. സോണി ടി എൽ, കലിക്കറ്റ് സർവകലാശാല ഇ ടി ഐ കോഡിനേറ്റർ ഡോ. സണ്ണി എൻ എം, കെ യു എച്ച് എസ് എൻഎസ്എസ് കോഡിനേറ്റർ ഡോ. ഇക്ബാൽ പിഎം, കെഎയു ഡയറക്ടർ ഓഫ് സ്റ്റുഡൻസ് വെൽഫെയർ ഡോ. രഞ്ജിത്ത് കുമാർ, ഡി എച്ച് എസ് സി എൻഎസ്എസ് ഡിസ്ട്രിക് കോഡിനേറ്റർ പ്രതീക്ഷ എംപി, (വി എച്ച് എസ് സി എൻഎസ്എസ് ഡിസ്ട്രിക് കോഡിനേറ്റർ ടി യൂ സതീഷ് എന്നിവർ ആശംസ അർപ്പിച്ചു. കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. രാജേഷ് പി സ്വാഗതം പറഞ്ഞു.

date