Skip to main content

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ഭാരതീയ ചികിത്സാവകുപ്പില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആയുര്‍വേദ
സ്ഥാപനങ്ങളിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവില്‍ പ്രതിദിനം 1455 രൂപ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിഎഎംഎസ് യോഗ്യതയും, റ്റിസി മെഡിക്കല്‍ കൗണ്‍സില്‍/കേരളസ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍സ് രജിസ്ട്രേഷന്‍ ഉളളവരും, 50 വയസില്‍ താഴെപ്രായമുളളവരും ആയിരിക്കണം.
അപേക്ഷകര്‍ ബയോഡേറ്റ, എസ്എസ്എല്‍സി, ബിഎഎംഎസ്, റ്റിസി മെഡിക്കല്‍ കൗണ്‍സില്‍/കേരളസ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍സ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും, കോണ്‍ടാക്റ്റ് ടെലിഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി സഹിതം dmoismpta2021@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഫെബ്രുവരി 26ന് വൈകുന്നേരം അഞ്ചിന് മുമ്പായി മെയില്‍ ചെയ്യണം. യാതൊരുകാരണവശാലും അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിയ്ക്കുന്നതുമല്ല. ഇന്റര്‍വ്യൂ തീയതി ഉദ്യോഗാര്‍ഥികളെ പിന്നീട് ഫോണ്‍ മുഖേനയോ, ഇ-മെയില്‍ മുഖേനയോ ഈ ഓഫീസില്‍ നിന്നും അറിയിക്കും. ഫോണ്‍ : 8330875203.

 

--

date