Post Category
കുഴല്‍ കിണര്‍ നിര്‍മാണ സ്ഥാപനങ്ങളും റിഗ്ഗുകളും രജിസ്റ്റര്‍ ചെയ്യണം
ജില്ലയില്‍ കുഴല്‍ കിണര്‍ നിര്‍മാണം നടത്തുന്ന സ്ഥാപനങ്ങളും റിഗ്ഗുകളും ഭൂജല വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നതിന് 60,000 രൂപയാണ് ഫീസ്. ഒരു റിഗ്ഗിന് 12,000 രൂപ നിരക്കില്‍ അധിക ഫീസ് നല്‍കി പരമാവധി മൂന്ന് റിഗ്ഗുകള്‍ വരെ ഒരു ഏജന്‍സിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാം. കുഴല്‍ കിണര്‍ നിര്‍മാണ രംഗത്ത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുളള സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കുമാണ് രജിസ്ട്രേഷന്‍ നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്യാതെ കുഴല്‍ കിണര്‍ നിര്‍മാണം നടത്തുന്ന ഏജന്‍സികള്‍ക്കും 1,00,000 രൂപ വരെ പിഴ ഈടാക്കും. രജിസ്ട്രേഷന്‍ സംബന്ധിച്ച് അപേക്ഷാ ഫോറം ഉള്‍പ്പെടെയുളള വിശദാംശങ്ങള്‍ ഭൂജല വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2224887
date
- Log in to post comments