Post Category
അറ്റന്‍ഡര്‍ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എസ്.സി. പ്രയോറിറ്റി വിഭാഗത്തില്‍ അറ്റന്‍ഡര്‍(വനിതകള്‍ക്കു മാത്രം)തസ്തികയില്‍ ഒരു താല്ക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത - എസ് എസ് എല്‍ സി യോടൊപ്പം ഏതെങ്കിലും എ ക്ലാസ് രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഹോമിയോ ക്ലിനിക്കില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്.
വയസ് - 01/01/2021 ന് 18-നും 41-നും മധ്യേ. ശമ്പളം - പ്രതിമാസം 18000 രൂപ (കണ്‍സോളിഡേറ്റഡ് പേ). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ മാര്‍ച്ച് ആറിന് മുമ്പായി നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. (എസ്‌സി വിഭാഗത്തിന്റെ അഭാവത്തില്‍ സംവരണവിഭാഗത്തേയോ അഥവാ ജനറല്‍ വിഭാഗത്തെയോ പരിഗണിക്കും.)
date
- Log in to post comments