Skip to main content
കുടുംബശ്രീ മുകുന്ദപുരം താലൂക്ക് തല വാർഷികാഘോഷ സംഘാടക സമിതി യോഗത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സംസാരിക്കുന്നു

കുടുംബശ്രീ മുകുന്ദപുരം താലൂക്ക് തല വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു

കുടുംബശ്രീ മുകുന്ദപുരം താലൂക്ക് തല വാർഷികാഘോഷ സംഘാടക സമിതി യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.  മെയ് 13, 14 തീയതികളിൽ  ഇരിങ്ങാലക്കുട ടൗൺഹാൾ, ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ  എന്നിവിടങ്ങളിലാണ് മത്സരം. സ്റ്റേജ് മത്സരങ്ങളായ ലളിതഗാനം, മാപ്പിളപ്പാട്ട്, തിരുവാതിരക്കളി, നാടകം, മാർഗംകളി, ഒപ്പന, സംഘനൃത്തം, നാടൻ പാട്ട് തുടങ്ങിയവയും സ്റ്റേജിതര മത്സരങ്ങളായ ചിത്രരചന, കഥാരചന, കവിതാ രചന, കൊളാഷ് മേക്കിങ് തുടങ്ങിയവുമാണ് മത്സര ഇനങ്ങൾ.

 ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു മുഖ്യരക്ഷാധികാരിയായ സമിതിയിൽ എംഎൽഎമാരായ കെ കെ രാമചന്ദ്രൻ, വി ആർ സുനിൽകുമാർ, എംപിമാരായ ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ തുടങ്ങിയവർ രക്ഷാധികാരികൾ ആണ്.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി സംഘാടകസമിതി ചെയർപേഴ്സണായും ഇരിങ്ങാലക്കുട മുൻസിപ്പൽ വൈസ് ചെയർമാൻ ടി വി ചാർലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ വൈസ് ചെയർമാൻമാരായും കുടുംബശ്രീ  ഡിപിഎം ഓഫീസർ വി എം മഞ്ജീഷ് ജനറൽ കൺവീനറായും ഉള്ള സംഘാടക സമിതി രൂപീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാർ ചെയർമാൻമാരായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

 യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, കുടുംബശ്രീ ഡിപിഎം വി എം മഞ്ജിഷ്, താലൂക്കിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാർ, സിഡിഎസ് ചെയർപേഴ്സൺമാർ, ബ്ലോക്ക് കോഡിനേറ്റർ, സിഡിഎസ് അക്കൗണ്ടന്റുമാർ എന്നിവർ പങ്കെടുത്തു.

date